താനും ഭാര്യ ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അടുത്തിടെയാണ് വിജയ് യേശുദാസ്
വെളിപ്പെടുത്തിയത്. ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്നത്. ഇപ്പോഴിതാ വിജയ് യേശുദാസിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ വിജയ് പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ആരാധകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. ടാനിയ സംതാനിയുടെ കൂടെ നിന്ന് സെല്‍ഫി എടുക്കുന്ന വിജയ് യേശുദാസാണ് ചിത്രത്തിലുള്ളത്. ഇരുവരുടെയും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ ഗേള്‍ഫ്രണ്ട് എന്ന് കൂടി മെന്‍ഷന്‍ ചെയയ്തതോടെയാണ് ടാനിയ വിജയിയുടെ ഗേള്‍ഫ്രണ്ടാണോ എന്ന ചോദ്യമുയര്‍ന്നത്.
‘ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്’.. എന്നാണ് ടാനിയയെ ചേര്‍ത്ത് നിര്‍ത്തി വിജയ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒരു സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചതല്ലാതെ അതില്‍ കൂടുതലൊന്നും ഇരുവരും തമ്മില്‍ ഇല്ലെന്നാണ് വിവരം. മുന്‍പ് ഗായിക രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. അങ്ങൊരു സംഭവം പോലും തങ്ങളറിഞ്ഞിട്ടില്ലെന്ന് രഞ്ജിനി വ്യക്തമാക്കി രംഗത്ത് വന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ഭാര്യ ദര്‍ശനയും. 2002 ല്‍ ദുബായില്‍ വച്ച് നടത്തിയ ഒരു സംഗീത പരിപാടിയില്‍ വച്ചാണ് രണ്ടാളും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അഞ്ച് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. ശേഷം 2007 ലാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനും മകളും താരദമ്പതിമാര്‍ക്കുണ്ട്.
താനും ദര്‍ശനയും രണ്ട് വഴിയ്ക്കായ കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് അടുത്തിടെ ഒരു ഷോ യില്‍ വിജയ് പറഞ്ഞു. ‘എന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തി ജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുന്നുണ്ട്. മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മയും എന്ന നിലയില്‍ തന്നെ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു’ എന്നാണ് വിജയ് പറഞ്ഞത്.