സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സിപിഎം നിലപാടല്ല, ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം റിലീസായത്. റിലീസിന്റെ അന്്‌നു മുതല്‍ തന്നെ ചിത്രം വിവാദങ്ങളില്‍പ്പപെട്ടിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സിപിഎം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

‘ന്നാ താന്‍ കേസ് കൊട്’ സിനിമ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആഹ്വാനമില്ല. സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സിപിഎം നിലപാടല്ല. വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തിയേറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

സര്‍ക്കാരിന് എതിരെയാണ് പോസ്റ്റര്‍ എന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. പരസ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് പരസ്യം നല്‍കിയത്.

തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്‌നാട്ടില്‍ നിന്ന് ബഹിഷ്‌കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

Vijayasree Vijayasree :