സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂട്ടുപ്രതികളായ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, സണ്‍സിറ്റി മീഡിയാ എന്‍റര്‍ടെയിന്‍മെന്‍റ് സിഇഓ സുനില്‍ രജനി എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്
കൊച്ചിയിലെ അഭിഭാഷക സംഘംവഴിയാണ് സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. മുബൈ അന്ധേരിയിലെ വിലാസത്തില്‍ കരണ്‍ജിത് കൗര്‍ എന്ന പേരിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, സണ്‍സിറ്റി മീഡിയാ എന്‍റര്‍ടെയിന്‍മെന്‍റ് സിഇഓ സുനില്‍ രജനി എന്നിവര്‍ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. ഇവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.
ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്.