ആർത്തവം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ വിവിധയിനം അവസ്ഥകൾ; അറിവിലൂടെ പുറംലോകത്തിലേക്കു പറക്കുന്ന “പൂച്ചി” , മ്യൂസിക്കൽ ആൽബം ചർച്ചയാകുന്നു!

വളരെ വ്യത്യസ്‌തമായ ആവിഷ്കരണ ശൈലിയിലൂടെ , സമൂഹത്തിന്റെ അതിർവരമ്പുകൾ കൊണ്ട് അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ, അതുപോലെ തന്നെ ഏറെ പ്രാധാന്യം നൽകേണ്ടതായ ആർത്തവം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ വിവിധയിനം അവസ്ഥകൾ, ഏറ്റവും ലളിതമായും, എന്നാൽ ശക്തമായി തന്നെ ആവിഷ്ക്കരിക്കുന്ന മലയാളം മ്യൂസിക്കൽ ആൽബം ആണ് “പൂച്ചി”.

വളരെ മനോഹരമായ ഗാനത്തിലൂടെ കഥപറയുന്ന പൂച്ചി പേര് കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു…. കോൺടെന്റ് മനസിലാക്കാൻ ക്ഷമ കാണിക്കുന്ന ഏതൊരാൾക്കും, പ്രത്യേകിച്ചും സ്ത്രീകൾക്ക് തങ്ങൾ ഋതുമതികൾ ആവുന്ന നിമിഷം മുതൽ കാലാ കാലങ്ങളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, അതോടൊപ്പം മാതൃത്വം എന്ന മഹത്തായ കാര്യം സാധിക്കുന്ന തിരിച്ചറിവുകളും പകർന്നു നൽക്കുന്ന ഒരു ഹ്രിസ്വ ചിത്രം എന്നു പോലും തോന്നിപോകുന്ന കരുത്തുള്ള, കാമ്പുള്ള പച്ചയായ ആവിഷ്കാരം…

അവസാനം അറിവിലൂടെ പുറംലോകത്തിലേക്കു പറക്കുന്ന “പൂച്ചി” ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ, രീതികളെ മാറ്റിചിന്തിപ്പിക്കുന്ന, അസുരമാരുടെ വലയങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന, പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെടാത്ത പുതിയ ഒരു തലമുറയെ വാർത്തെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പൂച്ചി എന്ന കലാസൃഷ്ടി വളരെ പ്രശംസനീയം അർഹിക്കുന്നു. ആവിഷ്കാരവും പ്രമേയവും ഒത്തു ചേരുമ്പോൾ കലാസൃഷ്ടിയുടെ ഭംഗി കൂടുന്നു എന്ന് പറയേണ്ടതില്ലല്ലോ. പൂച്ചിയെ വാർത്തെടുത്തതിന് പിന്നിലെ ഉദ്ദേശം ചർച്ച ചെയ്യപ്പെടേണ്ടതാണ്… അതിനായി പൂച്ചി എന്തെന്ന് കാണാം വീഡിയോയിലൂടെ…!

about poochi

Safana Safu :