അച്ഛച്ചൻ ബോർ ആക്കിക്കളഞ്ഞ്; സ്വന്തം മകൻ ഭാര്യയെ അവഗണിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയപ്പോൾ തടയാത്ത അച്ഛൻ ഇപ്പോൾ മരുമകളുടെ ബന്ധത്തെ എതിർക്കണോ..?; അതും മകൻ ഡിവോഴ്സ് ചെയ്ത ശേഷം..; കുടുംബവിളക്ക് സീരിയൽ വൻ ട്വിസ്റ്റിലേക്ക്!

മലയാള കുടുംബ പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിച്ച സീരിയൽ ആണ് കുടുംബവിളക്ക് . സിദ്ധാർത്ഥ് സുമിത്ര ബന്ധം വേർപെട്ടതും സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിച്ചതുമൊക്കെ വലിയ സംസാര വിഷയങ്ങൾ ആയപ്പോൾ സുമിത്ര രോഹിത് ബന്ധത്തിൽ ഒരു തെറ്റുമില്ല , അവർ ഒന്നിച്ചു ജീവിക്കണം എന്ന് ആഗ്രഹിച്ചവരാണ് ഏറെ മലയാളികളും.

എന്നാൽ ഇന്നത്തെ എപ്പിസോഡ് ഏറെ വിമർശനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. രോഹിത് സുമിത്ര ഒന്നിക്കണം.. എത്രകാലം ആയി രോഹിത് സുമിത്രയെ സ്നേഹിക്കുന്നു ..സിദ്ധാർത്ഥന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രം കിട്ടി..പേരിന് ഒരു ഭാര്യ ,ഒരു വേലക്കാരി ..അത്ര മാത്രം ആയിരുന്നു സുമിത്ര.. അതിനിടയിൽ അവിഹിതവും ഭർത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളെ മകനിൽ നിന്നും ഭർത്താവിൽ നിന്നും അകറ്റി ‘

എന്നിട്ട് ഇപ്പോ സിദ്ധു നല്ലവൻ.. കുറ്റം മുഴുവൻ വേദികക്ക്…സുമിത്രക്കി രോഹിത്തിനെ പോലെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല.. ഡിവോർസ് ആയ ഒരു സ്ത്രീകൾക്കും ഒരു ജീവിതം ഉണ്ടാവും..എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്.. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം..ഭർത്താവ് മരിച്ച ,ഡിവോർസി ആയ ഒരു സ്ത്രക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം.. പക്ഷെ സുമിത്ര ഒരിക്കലും അവരുടെ ബിസിനസ്സിൽ നിന്നും മാറരുത് .. സിദ്ധുവിന് ചേർന്നത് വേദിക തന്നെ ആണ്…അവർ ഇങ്ങനെ തന്നെ ജീവിക്കട്ടെ..

സിദ്ധു സുമിത്ര ഒന്നിക്കേണ്ട ആവശ്യം ഇല്ല.. സുമിത്ര ആണ് സിദ്ധുവിനെ പോലെ ഇങ്ങനെ ചെയ്തതു എങ്കിൽ സിദ്ധു ഒരിക്കലും അവരെ പിന്നീട് സ്വീകരിക്കില്ല..പിന്നെ എന്തിന് എപ്പോഴും സ്ത്രീകൾ ഭർത്താവിന്റെ അവിഹിതം ക്ഷമിക്കണം ? അന്തസ്സ് ഉള്ള പെണ്ണുങ്ങൾ ഒരിക്കലും തന്റെ മക്കൾക്ക് വേണ്ടി ആയാൽ പോലും തന്നെ ചതിച്ചവനെ സ്വീകരിക്കില്ല…സുമിത്രയെ അങ്ങനെ ഒരു സ്ത്രീകഥാപാത്രമായി കാണിക്കണം.. അങ്ങനെ ഉള്ള ഒരുപാട് സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്ന കമെന്റുകൾ കാണാം..

കാണാം വിശദമായി വീഡിയോയിലൂടെ… !

about kv

Safana Safu :