അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ ഓടിച്ചിട്ട് തല്ലും; പ്രശസ്തനായ ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ചങ്കുതകര്‍ന്നുപോയി; സര്‍ജറി ചെയ്താലും നടക്കാനാവില്ലെന്ന് പറഞ്ഞു; ഇപ്പോള്‍ ഹന്നയുടെ വാപ്പ എന്നാണ് അറിയുന്നതെന്ന് സലീം കോടത്തൂര്‍!

മലയാളികൾക്ക് ഇന്നും മൈലാഞ്ചി തിളക്കത്തിൽ പാട്ടുകൾ പാടി സമ്മാനിച്ച ഗായകനാണ് സലീം കോടത്തൂർ. ഇപ്പോൾ സലീം കോടത്തൂരും മകള്‍ ഹന്നയും പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. മകളെക്കുറിച്ചുള്ള ഓരോ വിശേഷവും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ഈ ലോകത്തിന്റെ സൗന്ദര്യം താന്‍ കണ്ടത് മകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തെ പോസിറ്റീവായി കാണാന്‍ കഴിഞ്ഞാല്‍ നമ്മളെപ്പോലെ സന്തോഷിക്കുന്നവര്‍ വേറെ കാണില്ലെന്ന് പഠിപ്പിച്ചത് മകളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹന്നയുടെ വാപ്പ എന്ന നിലയിലാണ് ഇപ്പോൾ എന്നെ അറിയുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ
ചാനലിന് നൽകിയ അഭിമുഖത്തിലാണ് സലീമും ഹന്നയും വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ ദുനിയാവില്‍ കണ്ട ഏറ്റവും നല്ല സുന്ദരിയാണ്. അതിനൊളമൊരു സൗന്ദര്യം ഞാന്‍ കണ്ടിട്ടില്ല.

നമ്മുടെ മനസ് സുന്ദരമാക്കിക്കഴിഞ്ഞാല്‍ നമ്മള്‍ കാണുന്ന കാഴ്ചയും സുന്ദരമാകുമെന്ന് സലീം പറയുന്നു. സോഷ്യല്‍മീഡിയയിലൂടെ ഹന്നയും സലീമും പങ്കിടുന്ന വീഡിയോകളും പാട്ടുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഉപ്പയാണ് തന്റെ റോള്‍ മോഡലെന്ന് ഹന്ന പറയുന്നു.

ഉപ്പയെ കാണാന്‍ ഭംഗിയില്ലെന്ന് പാട്ട് കൊള്ളില്ലെന്നോ പറഞ്ഞാല്‍ അവള്‍ ഓടിച്ചിട്ട് തല്ലും. പാട്ട് വെച്ച് കൊടുത്താല്‍ അവള്‍ സ്വന്തമായി സ്റ്റെപ്പിട്ട് ഡാന്‍സ് ചെയ്യും. ഹന്നയെന്ന മാലാഖക്കുട്ടിയുടെ വാപ്പയെന്നാണ് ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്. അത് കേള്‍ക്കുന്നതാണ് ഹന്നയ്ക്കും ഇഷ്ടം. ഉമ്മയും താത്തയുമായൊക്കെയായി ഇടയ്ക്ക് വഴക്കിടും. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ പ്രതികരിക്കും.

ജീവിതത്തിലെവിടെയോ പ്രതീക്ഷയുടെ ഒരു വെട്ടമുണ്ടാവില്ലേ അതിലൂടെയാണ് സഞ്ചരിച്ചത്. ഫാമിലിയും ഫ്രണ്ട്‌സുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. വീട്ടിലെപ്പോഴും ഒത്തിരി ഗസറ്റുകളുണ്ടാവും, അവരോടൊക്കെ ഇവള്‍ ഇടപഴകുമായിരുന്നു. അയല്‍വാസികള്‍, സുഹൃത്തുക്കള്‍, അംഗനവാടിയിലേയും സ്‌കൂളിലേയും ടീച്ചേഴ്‌സുമെല്ലാം നന്നായി ഇവളെ കെയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് ഇവളും പഠിക്കുന്നത്. ഹന്ന നടക്കില്ലെന്നൊക്കെയാണ് ചെറുപ്പത്തില്‍ പറഞ്ഞിരുന്നത്. സര്‍ജറി ചെയ്താലും സാധ്യത കുറവാണെന്നും പറഞ്ഞിരുന്നു.

കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും സലീം തുറന്നുപറഞ്ഞിരുന്നു. കുറേ ടെസ്റ്റുകളും സ്‌കാനിംഗുമൊക്കെ നടത്തിയാണ് അങ്ങോട്ടേക്ക് പോയത്. വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു അവരുടേത്.

അവരോടുള്ളൊരു വാശി കൂടി എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ഡോക്ടര്‍ പെരുമാറിയത്. ഇങ്ങനെയുള്ള കുട്ടികളെ കെയര്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല ഡോക്ടറാണെന്നൊക്കെയായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

പോഗ്രാമുകളൊക്കെ കുറച്ച് ഇവളുടെ കൂടെത്തന്നെ നില്‍ക്കുകയായിരുന്നു ഞാന്‍. മോള്‍ നടന്നുകാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പാട്ടൊക്കെ പാടിക്കൊടുക്കാറുണ്ടായിരുന്നു അവള്‍ക്ക്. അങ്ങനെയാണ് അവള്‍ ഉമ്മ, ഉപ്പ എന്ന് വിളിച്ചത്. പിന്നീട് നടന്നതെല്ലാം മിറക്കിളായിരുന്നു. നന്നായി നടക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി. മകളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ടെന്നൊക്കെ പലരും പറയുമായിരുന്നു. സഹതാപത്തിന് വേണ്ടിയാണോ പോസ്റ്റുകള്‍ എന്ന് ചോദിച്ചവരുമുണ്ട്.

എന്റെ കാഴ്ചയില്‍ എന്റെ മകള്‍ക്കൊരു കുഴപ്പവുമില്ല. കുറവുള്ള കുഞ്ഞായി ആളുകള്‍ അവളെ കാണുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളുടെ മനസ് സുന്ദരമായിക്കഴിഞ്ഞാല്‍ നമ്മുടെ കാഴ്ചയും സുന്ദരമാവുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

ഞാനില്ലാത്ത കാലം വന്നാലും മകള്‍ക്ക് സഹതാപമില്ലാതെ സഞ്ചരിക്കാനുള്ളൊരു ഊര്‍ജം കിട്ടണമായിരുന്നു. അതിനായാണ് ഞാന്‍ പ്രയത്‌നിച്ചത്. ഇവളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു. ഞങ്ങള്‍ അനുഭവിക്കുന്ന സന്തോഷമൊന്നും ആളുകള്‍ക്ക് അറിയില്ലല്ലോ.

എന്നെങ്കിലും ഈ സഹതാപമൊക്കെ മാറുമെന്ന് അന്നേ കരുതിയിരുന്നു. ചില പരിപാടികള്‍ക്കൊക്കെ പോയാല്‍ ഹന്നയെ എന്റെ കൈയ്യില്‍ കിട്ടുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ആളുകള്‍ക്ക് അത്രയും ഇഷ്ടമാണ് അവളോട്.

എന്നോട് പറയാതെ അവള്‍ സ്വന്തമായി പഠിച്ചതാണ് ആ ഹിന്ദിപ്പാട്ട്. അത് പോസ്റ്റ് ചെയ്തപ്പോള്‍ വൈറലായി. മലയാളികള്‍ മാത്രമല്ല ഹിന്ദി ചാനലുകളിലൊക്കെ വാര്‍ത്ത വന്നിരുന്നു. ഇന്‍സ്റ്റ തുറന്നാല്‍ ഇപ്പോള്‍ ഹിന്ദിക്കാരാണെന്നുമായിരുന്നു സലീം കോടത്തൂര്‍ പറഞ്ഞത്.

about salim kodathoor

Safana Safu :