കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരിലേക്ക് എത്തുകയാണ്… ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളു.. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് ലാലേട്ടൻ തന്നെ കഴിഞ്ഞ ദിവസം എത്തിയിരുന്നു
കവി എൻ.എൻ. കക്കാടിൻ്റെ കവിതാശകലം ചൊല്ലിക്കൊണ്ടായിരുന്നു മോഹൻലാൽ പുതിയ പ്രൊമോ വീഡിയോയുമായി എത്തിയത് . ‘കാലമിനിയുമുരുളും വിഷു വരും വർഷം വരും’ എന്ന കവിത പാടിക്കൊണ്ട് താരം ബിഗ്ബോസിൻ്റെ വരവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
‘അതിജീവനത്തിന്റെ പാതയില്‍ ശുഭപ്രതീക്ഷയോടെ തിരിച്ച് വരവിനൊരുങ്ങി ലോകം. ഇഷ്ട കാഴ്ചകളിലൂടെ രസ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ കൊതിക്കുന്ന പ്രേക്ഷകര്‍. ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ യുടെ മലയാളം പതിപ്പുമായി വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ഒരുക്കാന്‍ നമ്മുടെ ഏഷ്യാനെറ്റ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഓപ്പണിങ്ങിന് ഇനി അഞ്ച് ദിവസങ്ങള്‍ മാത്രം. എന്നുമാണ് പുതിയ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 3 യാണ് അടുത്ത ആഴ്ച ഇതേ സമയത്ത് സംപ്രേഷണം ചെയ്യുന്നതെന്ന് സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 2 ഷോയിൽ നിന്നും വിട പറഞ്ഞു കൊണ്ട് നടിയും മുൻ ബിഗ്ബോസ് താരവുമായ ആര്യ പറഞ്ഞിരുന്നു.
എന്നാൽ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന പേരില്‍ വിക്കിപീഡിയയിലുള്ള വിവരങ്ങളില്‍ ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. ആദ്യം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന നോബി മര്‍ക്കോസാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. നോബി ബിഗ് ബോസിലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് സോഷ്യല്‍ മീഡിയ സൂചിപ്പിച്ചിരുന്നു. ഗായത്രി അരുണ്‍, റംസാന്‍ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായി വിക്കിപീഡിയ സൈറ്റില്‍ വന്നിരിക്കുന്ന താരങ്ങള്‍. ഇതില്‍ പലരുടെയും പേരുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് തന്നെയാണ് കരുതുന്നത്.
ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകരെല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്. സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകളാണ് മത്സരാർത്ഥിയായെത്തുന്നു എന്ന നിലയിൽ ഉയർന്നുകേൾക്കുന്നത്.