എൻ്റെ പൊന്നേ…അതും സംഭവിച്ചു; രൂപയും സി എസും ഒന്നിക്കുന്നു?; ഒപ്പം ആ സന്തോഷ വാർത്തയും; മൗനരാഗം സീരിയൽ താരങ്ങൾ റിയൽ ലൈഫിൽ ഒന്നിച്ചപ്പോൾ!

പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ‘മൗനരാഗം’ . നലീഫ്, ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായികാ കഥാപാത്രമായ ‘കല്യാണി’യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘കല്യാണി’, അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സഹതാരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. ‘കിരൺ’ എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും വിവാഹിതരായ ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഇപ്പോഴിതാ മൌനരാഗം കുടുംബത്തിലെ ഭൂരിഭാഗം പേരും അണിനിരക്കുന്ന ഡാൻസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയും കിരണും, അച്ഛനും അമ്മയും സോണിയുമടക്കം മൌനരാഗം കുടുംബത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരില്‍ മിക്കവരും ഡാൻസിന്റെ ഭാഗമാകുന്നുണ്ട്. ഏതോ ടെക്സ്റ്റൈൽ ഷോപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഐശ്വര്യയും ശ്രീശ്വേതയും പങ്കുവച്ചിരിക്കുന്നത്. ഇിതനോടകം തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

വീഡിയോയിലെ ഏറ്റവും വലിയ ഹൈലൈറ്റ് കിരണും കല്യാണിയും ആയിരുന്നില്ല എന്ന് വേണം കമെന്റുകൾ വായിക്കുമ്പോൾ മനസിലാകുന്നത്. സി എസും രൂപയും ഒന്നിച്ചുള്ള വീഡിയോ കണ്ടപ്പോൾ സംഭവം എന്തെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സി എസിനെ രൂപ സ്വീകരിച്ചോ..? കുടുംബ സമേതം എല്ലാവരും ഷോപ്പിംഗ് ആണല്ലോ… അതിനു പിന്നിൽ സരയുവിൻറെയും മനോഹറിന്റെയും വിവാഹമാണോ..? എന്നെല്ലാമാണ് എല്ലാവരും ചോദിക്കുന്നത്.

ഏതായാലും കുറെ നാളുകൾക്ക് ശേഷം ഇന്ന് മൗനരാഗത്തിൽ ഒരു ആഘോഷം നടന്നു. രൂപയുടെ പിറന്നാൾ ഭംഗിയായി കഴിഞ്ഞു.

പ്രദീപ് പണിക്കർ രചന നിർവഹിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമായിരുന്നു മൌനരാഗം പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. തമിഴ് താരങ്ങളാണെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ഇരുവരും. ഇരുവർക്കും മലയാളം സംസാരിക്കാനും മനസിലാക്കാനും സാധിക്കും. പലപ്പോഴും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലും മറ്റും ആരാധകരോട് സംവദിക്കാൻ ഇരുവരും എത്താറുണ്ട്. പരമ്പരയിൽ കിരണിന്റെ സഹോദരിയായി എത്തുന്ന ശ്രീശ്വേതയും തമിഴ് താരമാണെങ്കിലും മലയാളം സംസാരിക്കും.

about mounaragam

Safana Safu :