ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ; മറുപടിയുമായി രചന നാരായണൻകുട്ടി

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത് .താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ പുറത്തു വന്ന ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സംഘടനയിലെ ആണുങ്ങള്‍ വേദിയിൽ ഇരിക്കുമ്പോള്‍ നടിമാരായ ഹണിറോസും രചന നാരായണൻ കുട്ടിയും അരികിൽ നിൽക്കുന്ന ചിത്രമാണ് സൈബറിടം വലിയ ചർച്ചയാക്കി മാറ്റിയത്. ഇപ്പോൾ ഇതാ മറുപടിയുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻകുട്ടി. വിവേകശൂന്യമായ പ്രതികരണമെന്നേ ഈ വിമർശനങ്ങളെ വിളിക്കാനാകൂ എന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും നടി പറയുന്നു,

രചനയുടെ വാക്കുകൾ:

‘ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചു ഒരു കുറിപ്പിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. സെൻസ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.’–രചന പറഞ്ഞ്

Noora T Noora T :