മലയാളത്തിലെ യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് സാനിയ അയ്യപ്പന് . സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . കൂടാതെ സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്.
കൊച്ചി സെനറ്റര്‍ സ്കോയര്‍ മാളില്‍ ഫോര്‍വേഡ്( എഫ്ഡബ്യൂഡി എന്ന ഫാഷന്‍ മാഗസിന്റെ കവര്‍ ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സാനിയയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റില്‍ എത്തിയ സാനിയ മാളിലെ കാണികളെ ആവേശത്തിലാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു കവര്‍ ലോഞ്ചിംങ്.
സാനിയിയുടെ മനോഹരമായ ഫാഷന്‍ ലുക്കിലുള്ള ചിത്രത്തോടൊപ്പമാണ് കവര്‍ ലോഞ്ചിംങ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിയേറ്റീവ് കമ്മ്യൂണിറ്റിയുടെ നെടുംതൂണായ കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ആര്‍ട്ടിസ്റ്റും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരിയാണ് ചടങ്ങുകളുടെ കവര്‍ ലോഞ്ച് നിര്‍വഹിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിന്സണ് എബ്രഹാമാണ് കവര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരം അഹം ബോട്ടിക്കിലെ ലീഡ് ഡിസൈനര്‍ ദിനു എലിസബത്ത് റോയിയാണ് ഈ വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഫോര്‍വേഡ് മാഗസിന് കവര്‍ ലോഞ്ച് വേളയില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും സാനിയ പറഞ്ഞിരുന്നു. താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ കണ്ട് പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് സാനിയ പറയുന്നു. എനിക്ക് 15 വയസുള്ളപ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ടു തന്നെ ഇന്‍സ്റ്റഗ്രാമിലൊക്കെ ഫോട്ടോസ് ഇടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്തുകൊണ്ടാണെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു.
എന്റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പല മേസേജുകളും വരാറുണ്ട്. ഇതിലൂടെ തനിക്ക് മനസിലായത് ഇവയൊന്നും ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നാണ്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് ഞാന്‍ നന്ദി പറയുന്നു. ഞാനൊരിക്കലും മാറാന്‍ പോകുന്നില്ലെന്നും സാനിയ പറഞ്ഞു.
