സൂര്യയുടെ ‘അമ്മ ആരെന്ന് ഉറപ്പിച്ചു; ഇനി സൂര്യയുടെ അച്ഛൻ ആരെന്ന സത്യത്തിനു പിന്നാലെ ഋഷിയും ആദി സാറും ; റാണി ആ സത്യം തിരിച്ചറിഞ്ഞാൽ കുടുങ്ങുന്നത് ജഗനും കൽക്കിയും ; കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക്!

മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്ന് ട്വിസ്റ്റോട് ട്വിസ്റ്റിലേക്ക് ആണ് പോകുന്നത്. പുത്തൻ കഥ ഇന്ന് തുടങ്ങുകയാണ്. അതായത് ഇതുവരെ മലയാളി കുടുംബപ്രേക്ഷകർ സംശയിച്ച പോലെ റാണിയുടെ മകൾ സൂര്യ കൈമൾ തന്നെ. ആ കഥ ഭാസിപ്പിള്ള ഋഷിയോട് പറയുന്നുണ്ട്.

എന്നാൽ ഭാസിപ്പിള്ള പറയാത്ത ഒരു കാര്യം ഋഷി കണ്ടത്തുകയാണ്. സൂര്യയുടെ ജന്മ രഹസ്യം. ഇനി അറിയേണ്ടത് റാണിയെ ചതിച്ച ആ വ്യക്തി ആരെന്നാണ്. ശരിക്കും റാണി ഒരു സ്റ്റാർ തന്നെയാണ്. ഇത് പൂർണ്ണമായും റാണിയുടെ കഥയായി മാറിയിരിക്കുകയാണ്.

ഇനി കൽക്കിയെ സംബന്ധിച്ച രഹസ്യം കൂടി കിട്ടാനുണ്ട്. കൽക്കി കാണിച്ച ആ ‘അമ്മ ആരായിരിക്കും. അത് അതിഥി ആകുമോ എന്ന സംശയവും എല്ലാവര്ക്കും ഉണ്ട്. എന്നാൽ അത് റാണിയുടെ പഴയ ഫോട്ടോ ആകാനും സാധ്യതയുണ്ട്.

ഏതായാലും കൽക്കിയുടെ പിന്നിലെ കഥ കൂടി അറിയാതെ കൂടെവിടെയുടെ സസ്പെൻഡ് അവസാനിക്കില്ല. ഇന്നത്തെ കൂടെവിടെ വീഡിയോ കാണാം….!

about koodevide

Safana Safu :