നിരവധി ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഐക്യമില്ലെന്ന് പറയുകയാണ് അനുരാഗ് കശ്യപ്. സിനിമകള്‍ക്കെതിരെ ഓണ്‍ലൈനില്‍ ബഹിഷ്‌കരണ ക്യാംപെയ്ന്‍ സംഘടപ്പിക്കുന്നത് തന്നെ ഇതിന് ഉദ്ദാഹരണമാണെന്ന് അനുരാഗ് പറഞ്ഞു.
റിലീസിന് ഒരുങ്ങുന്ന ‘ലാല്‍ സിങ് ഛദ്ദ’, ‘രക്ഷാ ബന്ധന്‍’ എന്നീ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ക്യാംപെയ്ന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ പരാമര്‍ശം. കൊവിഡിന് ശേഷം ബോളിവുഡ് സിനിമകളുടെ തുടര്‍ച്ചയായ പരാജയത്തിലും സംവിധായകന്‍ പ്രതികരിച്ചു.
ഹിന്ദി സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ പോലും ഹിന്ദി സംസാരിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്, മലയാളം, തെലുങ്ക് സിനിമകള്‍ നോക്കുമ്പോള്‍ അത് അവരുടെ സംസ്‌കാരത്തില്‍ വേരുറച്ചതാണ്. അത് മുഖ്യധാരയായാലും അല്ലെങ്കിലും. പക്ഷേ നമ്മുടെ സിനിമകള്‍ വേരൂന്നിയതല്ല’ എന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണെന്ന് അനുരാഗ് കശ്യപ് നേരത്തെ പറഞ്ഞിരുന്നു. പരീക്ഷണ സിനിമകള്‍ മാത്രമല്ല മുന്‍നിര സിനിമകള്‍ പോലും വളരെ മികവ് പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.