വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലാകെ ആരാദകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരക്കൊണ്ട. താരങ്ങളെ നേരില്‍ കാണാനായി തടിച്ചു കൂടുന്നവരും കുറവല്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാര്‍ത്ഥം സ്ഥലത്തെ ഒരു കോളേജിലെത്തിയ വിജയ് ദേവരക്കൊണ്ട ആയിരക്കണക്കിന് ആരാധകരെ കാരണം വന്ന കാര്യം നടത്താതെ മടങ്ങിപ്പോയത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകരും ഏറെ ബുദ്ധിമുട്ടി. ഈയവസരത്തിലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിജയ് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങിയത്. ഫിലിം ട്രാക്കര്‍ രമേഷ് ബാല ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലൈഗര്‍ യഥാര്‍ത്ഥമാണെന്നാണ് അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ പ്രചാരണപരിപാടിയും ആരാധകരുടെ ബാഹുല്യം കാരണം വിജയ് ദേവരകൊണ്ട പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നിരുന്നു. തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍.
ചിത്രം പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈന്‍. ഒരു ചായക്കടക്കാരനില്‍നിന്ന് ലാസ് വേഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍.
രമ്യാ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാര്‍മി കൗറും അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മിക്കുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.