എന്തുവാ ഇത് ..? പൃഥ്വിയെ ഓർത്ത് ലജ്ജ തോന്നുന്നു, കുടുംബത്തിൽ പിറന്നവർ ഇങ്ങനെ ചെയ്യുമോ? അന്തം വിട്ട് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമാണ് ബീച്ചിൽ വെയിൽ കായുന്ന മനോഹരമായ ഒരു ചിത്രവുമായി പൃഥ്വിരാജ് എത്തിയത്. കുടുംബവും ഒത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളിലൊന്നാണ് പൃഥ്വി പങ്കുവച്ചത്. ചിത്രം പകർത്തിയത് ഭര്യ സുപ്രിയ മേനോൻ ആയിരുന്നു. സൺ, സാൻഡ്, ആൻഡ് സാൾട്ട് ആൻഡ് പെപ്പർ,” എന്നൊരു ക്യാപ്ഷനോട് കൂടിയാണ് പൃഥ്വി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. നിരവധി അഭിപ്രായങ്ങൾ ഉയർന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്.പെൺകുട്ടികൾ അൽപം മോഡേൺ വസ്ത്രം ധരിച്ചാൽ രംഗത്തെത്തുന്ന സാദാചാര ആങ്ങളമാരെ ട്രോളുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്. നിഥിൻ കണ്ണൻ എന്ന വ്യക്തിയാണ് പൃഥ്വിയുടെ ചിത്രത്തിന രസകരമായ കമന്റ് പങ്കുവെച്ചിരിക്കുന്നത്. നടന്റെ ചിത്രത്തിനോടൊപ്പം തന്നെ നിഥിന്റെ കമന്റും വൈറലായിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

മലയാളത്തിൻറെ മഹാനായ നടൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട ഫോട്ടോയാണിത് സ്വന്തം സ്വകാര്യ ഫോട്ടോ അതിൻറെ അളവ് എന്താണെങ്കിലും സ്വന്തം പങ്കാളിക്ക് സ്വകാര്യമായി നൽകുന്നതിൽ തെറ്റു കാണുന്നില്ല, പക്ഷേ സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇത്തരത്തിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോൾ തുണിയുടെ അളവു കുറച്ച് അവസരങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ മിനിമം കോമൺസെൻസ് മതിയാകും. ഇത്തരക്കാർ തന്നെയാണ് നാളെ മീടൂ ക്യാമ്പയിനുകളുമായി ഇറങ്ങുന്നത് സ്വന്തം ആൺ ശരീരത്തിന്റെ നഗ്നത കാണിച്ച് സ്ത്രീകളെ പ്രലോഭിപ്പിക്കുക, അവർ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പിന്നീട് മീറ്റുകളും പത്രസമ്മേളനങ്ങളും ചാനൽ മുറികൾ കേറി ഇറങ്ങലുകളും ഇരവാദങ്ങളുമൊക്കെയായി കലാശക്കൊട്ട് തുടങ്ങുകയായി.

മിസ്റ്റർ പൃഥ്വിരാജ് നിങ്ങളെന്ന നടനെ ബഹുമാനിക്കുമ്പോഴും ലജ്ജ തോന്നുന്നു നിങ്ങളെന്ന പുരുഷനെ കുറിച്ചോർത്ത്. കുടുംബത്തിൽ കൈക്കരുത്തില്ലാത്ത സ്ത്രീകൾ ഇല്ലാത്തതിന്റെ കുഴപ്പമാണിത്, ഇതുപോലുള്ളവരെയോക്കെ കയറൂരി വിടുന്ന ഭാര്യയെയും ആ വീട്ടുകാരെയും ആണ് പറയേണ്ടത്, ഇത്തരത്തിലുള്ള വികലമായ വെസ്റ്റേൺ സംസ്കാരത്തെ അഭിമാനത്തോടെ അനുകരിക്കുന്ന ഇത്തരക്കാരോട് പറയാനുള്ളത് നിങ്ങളുടെ മഹത്തായ വെസ്റ്റേൺ സംസ്കാരം പൂത്തു വിളയുന്ന പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ എന്ന മഹാവ്യാധിയിൽപ്പെട്ട് ആടി ഉലഞ്ഞപ്പോൾ നമ്മുടെ ഇന്ത്യ പിടിച്ചുനിന്നത് ഈ നാട് പിന്തുടരുന്ന ശ്രേഷ്ഠമായ ഭാരതീയ സംസ്കാരവും അതിന്റെ പൈതൃകവും ഒന്ന് കൊണ്ടു മാത്രമാണെന്ന് ഓർത്താൽ നന്ന്. കുളിമുറിയിൽ നിൽക്കുമ്പോൾ പോലും നല്ല കസവു മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്നതാണ് കുടുംബത്തിൽ പിറന്ന ആണുങ്ങളുടെ ലക്ഷണമെന്ന് ഇത്തരത്തിൽ ഉള്ളവരോട് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിയാൽ നാളെ അവരുടെ കണ്ണീരു നമുക്ക് കാണേണ്ടിവരില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Noora T Noora T :