അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി, ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു; ദിനേശ് പണിക്കര്‍ പറയുന്നു

നിര്‍മ്മാതാവായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു കിരീടം. ചിത്രത്തിന് പിന്നാലെ നിര്‍മാതവായ ദിനേശ് പണിക്കരെപ്പറ്റി കിരീടം ഉണ്ണി പറഞ്ഞ പ്രസ്തവനകള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിക്കുകയാണ് ദിനേശ് പണിക്കര്‍.

കിരീടം ഉണ്ണി തന്നെ ചതിക്കുകയായിരുന്നു. കൃപ ഫിലിംസിന്റെ ഓണര്‍ഷിപ്പ് ഇന്നും തന്റെയും ഉണ്ണിയുടെയും പേരിലാണ്. ആ സംരംഭം അയാള്‍ക്ക് സ്വന്തമായി വേണമെന്ന ഉദ്ദേശത്തോടെയായിരുന്നു എല്ലാം ചെയ്തത്. താന്‍ ചെയ്ത മണ്ടത്തരമായിരുന്നു ദിനേശിനെ കൊണ്ടുവന്നത് എന്ന് അയാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ശരിക്കും എനിക്കാണ് മണ്ടത്തരം പറ്റിയത്. അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി. കിരീടം എന്ന സിനിമ റിലീസായപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നഖശിഖം എന്ന സിനിമയുടെ ക്ലൈമാക്‌സ് മാറ്റാന്‍ താന്‍ പറഞ്ഞെന്നുള്ളത്. എനിക്കെതിരെ ഉണ്ണി ഉന്നയിച്ച വിമര്‍ശനമായിരുന്നു അത്. പക്ഷേ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. സംവിധായകനായ സിബി മലയിലിനോട് ചോദിച്ചാല്‍ അദ്ദേഹം പറയും.

പിന്നീട് അതില്‍ ഒരു ചര്‍ച്ച വരുന്നത്. ഡിസ്ട്രിബ്യൂട്ടറായ വിജയകുമാര്‍ വന്നതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു. കിരീടം എന്ന സിനിമ നിര്‍മ്മിച്ചത് മാത്രമല്ല സ്വന്തം സിനിമ കാശ് കൊടുത്ത് വാങ്ങിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കിരീടം അയാള്‍ മാത്രം നിര്‍മ്മിച്ചതായാണ് പറയുന്നത്. അത് എന്താണെന്ന് തനിക്ക് ഇന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :