മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്; കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്ന് വിനീത് ശ്രീനിവാസന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇതെന്നും ധ്യാന്‍ പറയുന്നു കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ല.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്. ഒന്നാമത്തെ കാരണം തിയേറ്ററുകള്‍ ഇല്ലെന്നതും രണ്ടാമത്തെ കാരണം ഈ സിനിമകള്‍ ഡിസട്രിബ്യൂട്ട് ചെയ്യുന്നത് ലിസ്റ്റിനും രാജുവേട്ടനും ആയിരുന്നു. അവരും ഇവിടുത്തെ മെയിന്‍സ്ട്രീം പ്രൊഡ്യൂസേഴ്‌സ് ആണ്.

അതുകൊണ്ട് തന്നെ എല്ലാവരും ഒന്ന് മലയാള സിനിമ ഇറക്കാന്‍ ഭയപ്പെട്ടു. നാളെ ഓണത്തിന് ഇതുപോലെ കെ.ജി.എഫ് മൂന്നാം ഭാഗമോ അല്ലെങ്കില്‍ കെ.ജി.എഫ് പോലെയൊരു സിനിമയോ വന്നാല്‍ മലയാള സിനിമ റിലീസ് ഇല്ലാത്ത അവസ്ഥ വരും ഭാവിയില്‍ എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Vijayasree Vijayasree :