മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിഷു റിലീസ് കഴിഞ്ഞ വർഷം ഇറങ്ങാതിരുന്നത്, കാരണം കെജിഎഫിനെയും ബീസ്റ്റിനെയും പേടിച്ചിട്ട്; ധ്യാൻ പറയുന്നു !

മലയാളികളുടെ പ്രിയ നടനും എഴുത്തുകാരനുമൊക്കെയായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസസനും. രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ്. ഇപ്പോഴിതാ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രതിസന്ധി ഉണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾക്കാണ് തിയേറ്ററിൽ കാണികൾ ഉള്ളത് എന്നും ഇതര ഭാഷകളിലുള്ള ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുന്നത് പോലെ തിരിച്ച് സംഭവിക്കുന്നില്ല എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

”ഇവിടുത്തെ പ്രേക്ഷകർ എല്ലാ സിനിമകളും കാണുന്നവരാണ്. പക്ഷെ ഇതേ സ്വീകാര്യത തമിഴ് സിനിമ പ്രേക്ഷകർ മലയാളത്തിന് നൽകുന്നില്ല. അവിടെ ഒരു മലയാള സിനിമയെ പ്രൊമോട്ട് ചെയ്തിറക്കാൻ അവർ സമ്മതിക്കില്ല. പക്ഷെ ഇവിടെ എല്ലാ സിനിമകളും ഓപ്പൺ ആണ്. മറ്റൊന്ന്, കണികളെ ആകർഷിപ്പിക്കുന്നതൊന്നുമില്ലെങ്കിൽ തിയേറ്ററിൽ ആള് പോകുന്നില്ല. ശരിക്കും വലിയ സിനിമകൾക്ക് മാത്രമേ ഇപ്പോൾ ആളുകളുള്ളൂ. വലിയ സിനിമകളെടുക്കുന്ന വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന തമിഴ് സിനിമകൾക്കും കന്നഡ സിനിമകൾക്കും ഹിന്ദി സിനിമകൾക്കും മാത്രമേ മലയാളി ഓഡിയൻസ് അടക്കം പോകുന്നുള്ളു. അതാണ് സത്യാവസ്ഥ.” ധ്യാൻ അഭിപ്രായപ്പെട്ടു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിഷു റിലീസ് കഴിഞ്ഞ വർഷം ഇറങ്ങാതിരുന്നത്. കാരണം കെജിഎഫിനെയും ബീസ്റ്റിനെയും പേടിച്ചിട്ട്. ഒന്നാമത് തിയേറ്റേഴ്സ് ഇല്ല. മറ്റൊന്ന് ഈ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത് രാജുവേട്ടനും ലിസ്റ്റിനുമാണ്. അവരും ഇവിടുത്തെ മെയ്ൻസ്ട്രീം പ്രൊഡ്യൂസേഴ്സ് ആണ്. അപ്പോൾ എല്ലാവരും ഒന്ന് പേടിച്ചു. മലയാള സിനിമ ഇറക്കാൻ ഒന്ന് ഭയപ്പെട്ടു. ആരും ഇറക്കിയില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വിഷുവിന് ഒരു മലയാള സിനിമ ഇല്ല. നാളെ ഓണത്തിന് ഇതേപോലെ ‘കെജിഎഫ് 3’പോലെയുള്ള സിനിമകൾ വന്നാൽ ഭാവിയിൽ ഓണത്തിന് മലയാള സിനിമയില്ലാത്ത ഒരവസ്ഥ വരാം.

ഇവിടുത്തെ പ്രേക്ഷകർ എല്ലാ സിനിമകളും കാണുന്നവരാണ്. പക്ഷെ ഇതേ സ്വീകാര്യത തമിഴ് സിനിമ പ്രേക്ഷകർ മലയാളത്തിന് നൽകുന്നില്ല. അവിടെ ഒരു മലയാള സിനിമയെ പ്രൊമോട്ട് ചെയ്തിറക്കാൻ അവർ സമ്മതിക്കില്ല. പക്ഷെ ഇവിടെ എല്ലാ സിനിമകളും ഓപ്പൺ ആണ്. മറ്റൊന്ന്, തിയേറ്ററിൽ ഒരു ”വാവ്” ഫാക്ടറില്ലങ്കിൽ, കണികളെ ആകർഷിപ്പിക്കുന്നതൊന്നുമില്ലങ്കിൽ തിയേറ്ററിൽ ആള് പോകുന്നില്ല. ശരിക്കും വലിയ സിനിമകൾക്ക് മാത്രമേ ഇപ്പോൾ ആളുകളുള്ളൂ. വലിയ സിനിമകളെടുക്കുന്ന, വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന തമിഴ് സിനിമകൾക്കും കന്നഡ സിനിമകൾക്കും ഹിന്ദി സിനിമകൾക്കും മാത്രമേ മലയാളി ഓഡിയൻസ് അടക്കം പോകുന്നുള്ളു. അതാണ് സത്യാവസ്ഥ.

കൊവിഡിന് ശേഷം ഓരോ ആഴ്ചയും മൂന്നും നാലും റിലീസ് ഉണ്ട്. അടുത്ത ആഴ്ച തന്നെ മൂന്ന് റിലീസ് ഉണ്ട്. ഒരു ആഴ്ചയാണ് നമുക്ക് ഒരു സിനിമയ്ക്ക് കിട്ടുന്ന റൺ. പഴയ പോലെ ചെറിയ പടങ്ങൾക്കൊന്നും തിയേറ്റർ ഷെയർ വരുന്നില്ല. അപ്പോൾ അതിന്റെ കാരണം ഒരാഴ്ചയിൽ കൂടുതൽ ഒരു സിനിമ ഓടുന്നില്ല എന്നാണ്. എല്ലാ ആഴ്ചയിലും നാല് റിലീസ് വരുന്നു. ആ സിനിമ ഒന്ന് പൊങ്ങി വന്ന് അഭിപ്രായങ്ങൾ ഒക്കെ വരുമ്പോഴേക്ക് തിയേറ്ററിൽ നിന്ന് അത് മാറി അടുത്ത സിനിമ വരുന്നു. അത്രയും സമയമേ നമുക്ക് കിട്ടുന്നുള്ളു. ‘ഹൃദയം’ സിനിമയ്ക്ക് പോലും രണ്ടാഴ്ചയാണ് ഓടാൻ കഴിഞ്ഞത്. ഈ രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്ക് കിട്ടിയത് മാത്രമേ ഒള്ളു. ഇനി അങ്ങോട്ടു ഒരു അമ്പത് ദിവസത്തെയോ നൂറ് ദിവസത്തെയോ പടമില്ല. അങ്ങനെ ഒരു കൺസപ്റ്റ് ഇല്ല. അപ്പോഴേക്കും ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കഴിയും. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധി തീർച്ചയായും ഉണ്ട്.

AJILI ANNAJOHN :