പട്ടുസാരിയും നിറയെ ആഭരണങ്ങളും, നവവധുവായി അണിഞ്ഞൊരുങ്ങി അഭയ ഹിരണ്‍മയി പുതുജീവിതത്തിലേക്ക്! ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കിട്ട് പ്രിയഗായിക! ‘അത് പിന്നെ അങ്ങനെയല്ലേ വരൂള്ളൂ’… ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

അഭയ ഹിരണ്‍മയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ചുരുങ്ങിയ സിനിമകളിൽ പാട്ട് പാടി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അഭയ. ഗോപി സുന്ദറുമായ ലിവിങ് റ്റുഗദര്‍ ജീവിതവുമായി ബന്ധപ്പെട്ട് അഭയ നിരവധി വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

8 വര്‍ഷത്തോളമായി താനും ഗോപി സുന്ദറും ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയാണെന്ന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ പറഞ്ഞത്. തങ്ങളുടെ പ്രായവ്യത്യാസത്തെക്കുറിച്ചും ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അന്ന് അവര്‍ കുറിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം ഇരുവരും വഴിപിരിയുകയായിരുന്നു. വേര്‍പിരിയലിന്റെ കാരണത്തെക്കുറിച്ച് അഭയയോ ഗോപി സുന്ദറോ പ്രതികരിച്ചിരുന്നില്ല.

പാട്ട് മാത്രമല്ല മോഡലിംഗിലും സജീവമാണ് അഭയ. വസ്ത്രധാരണത്തില്‍ പ്രത്യേകമായൊരു സ്റ്റൈലുണ്ട് അഭയയ്ക്ക്. പട്ടുസാരിയും നിറയെ ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി നവവധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം അഭയ പങ്കുവെച്ചത്.

മേക്കപ്പ് ആര്‍ടിസ്റ്റായ സൗമ്യ ശ്യാമായിരുന്നു അഭയയെ അണിയിച്ചൊരുക്കിയത്. ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോയായിരുന്നു അഭയ പങ്കുവെച്ചത്. അഭയയ്ക്ക് വേണ്ടി ബ്രൈഡല്‍ മേക്കപ്പ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ച് സൗമ്യയും എത്തിയിരുന്നു. ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോകള്‍ പങ്കുവെച്ചത്.

അഭയ ഹിരണ്‍മയി പുതിയ ജീവിതത്തിലേക്ക്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഈ സന്തോഷം പങ്കുവെച്ചത്. പ്രാര്‍ത്ഥനയുമായി ആരാധകര്‍ എന്നതായിരിക്കും ഇനി വരാന്‍ പോവുന്ന ക്യാപ്ഷന്‍ എന്നായിരുന്നു അഭയയോട് കസിന്‍ പറഞ്ഞത്. അത് ഉറപ്പല്ലേയെന്നായിരുന്നു അഭയ മറുപടി കൊടുത്തത്. താന്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടിട്ടുണ്ട്. പ്രതികരിക്കണമെന്ന് തോന്നിയാല്‍ പ്രതികരിക്കാനറിയാം. തന്റെ പേര് വന്നത് കൊണ്ട് അത് താന്‍ പറഞ്ഞതായിരിക്കണമെന്നില്ലെന്നായിരുന്നു മുന്‍പ് ഗായിക പറഞ്ഞത്.

എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു അഭയ ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. പാടാന്‍ നല്ല കഴിവുണ്ടല്ലോ, ഉചിതമായൊരു തീരുമാനമെടുത്തൂടേയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സംഗീത കുടുംബത്തില്‍ ജനിച്ച അഭയയ്ക്ക് പാട്ടില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് കരിയറാക്കിയാല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു. എഞ്ചീനിയറിംഗിലേക്കല്ല താന്‍ പോവേണ്ടതെന്ന് മനസിലാക്കി സംഗീത വഴി തിരഞ്ഞെടുത്തത് അങ്ങനെയായിരുന്നുവെന്ന് അഭയ വ്യക്തമാക്കിയിരുന്നു.

Noora T Noora T :