തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകന്‍, പ്രതിനായകന്‍, സഹനായകന്‍ എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും അവതരിപ്പിച്ചു കഴിഞ്ഞ വിജയ് സേതുപതി കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ വില്ലനായി എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ജവാനില്‍ വിജയ് സേതുപതി വില്ലനായി എത്തുമെന്ന വാര്‍ത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി സോഷ്യല്‍ മീഡിയിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, ഈ വാര്‍ത്ത ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേല്‍. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനില്‍ എത്തുക എന്നാണ് അദ്ദേഹം അറിയിച്ചത്.
വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയില്‍ എത്തുമെന്നാണ് വിവരം. റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. സിനിമ തിരക്കുകള്‍ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ല. പിന്നീട്, ആ വേഷം വിജയ് സേതുപതിയെ തേടി എത്തുകയുമായിരുന്നു.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാന്‍ റിലീസ് ചെയ്യും. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.