‘നിങ്ങള്‍ക്ക് അയാള്‍ പറയുന്നതില്‍ എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്; ടൊവിനോ പറയുന്നു !

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ.ഇപ്പോഴിതാ ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയിലെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ ഓൺലൈൻ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈനിന് നേരെ വന്ന മോശം കമന്റുകളെ കുറിച്ചുള്ള അഭിപ്രായം പറയുകയാണ് ടൊവിനൊയും ഷൈനും.

തന്നെ കുറിച്ചും അഭിമുഖങ്ങളിലെ പ്രവര്‍ത്തികളെ കുറിച്ചും മോശം പറയുന്നവരെ ശ്രദ്ധിക്കാറില്ലെന്നും, അതൊക്കെ ശ്രദ്ധിച്ചാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നുമാണ് ഷൈന്‍ പറയുന്നത്.

ഷൈന്റെ അഭിമുഖങ്ങള്‍ എല്ലാം തന്നെ താന്‍ കണ്ടത് ആണെന്നും, എനിക്ക് അദ്ദേഹം പറഞ്ഞതില്‍ തെറ്റുകള്‍ ഒന്നും തോന്നുന്നില്ല എന്നുമാണ് ടൊവിനോ ഇതിനെ പറ്റി പറയുന്നത്.ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പറയാമെന്നും, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.

‘നിങ്ങള്‍ക്ക് അയാള്‍ പറയുന്നതില്‍ എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. ഷൈന്റെ മുഴവന്‍ അഭിമുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് എനിക്ക് അതില്‍ പ്രശ്നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല,’ ടൊവിനോ പറയുന്നു.

എല്ലാവരും നമ്മളെ പോലെ ആകണം എന്ന് കരുതുന്നത് എന്തിനാണെന്നും അവര്‍ എങ്ങനെയാണോ അങ്ങനെ അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിയണം എന്നും ടൊവിനോ തോമസ് പറയുന്നു.‘നമ്മള്‍ എങ്ങനെ ആണെന്ന് മനസിലാക്കി പലരും നമ്മളെ ഉള്‍ക്കൊള്ളുന്ന പോലെ നമ്മുക്കും എല്ലാവരെയും അവര്‍ എങ്ങനെയാണോ ഉള്ളത് അങ്ങനെ ആക്‌സെപ്റ്റ് ചെയ്യാം,’ ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.

AJILI ANNAJOHN :