സംവിധായകനും തിരക്കഥാകൃത്തുമായ ജി എസ് പണിക്കര്‍ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്തത്. രണ്ട് സിനിമകള്‍ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിന് സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

‘ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. എം.ടി. വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച ചിത്രമാണിത്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി.

‘പ്രകൃതി മനോഹരി'(1980), ‘സഹ്യന്റെ മകന്‍'(1982), ‘പാണ്ഡവപുരം’ (1986), ‘വസരശയ്യ’ (1993) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പ്രകൃതി മനോഹരി, പാണ്ഡവപുരം, ഏകാകിനി എന്നീ സിനിമകളുടെ നിര്‍മ്മാതാവും ജി എസ് പണിക്കറായിരുന്നു. പ്രകൃതി മനോഹരി, പാണ്ഡവപുരം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹം തന്നെയായിരുന്നു.

Vijayasree Vijayasree :