വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണന് അറസ്റ്റില്‍. ഐശ്വര്യം വരാന്‍ വേണ്ടിയാണ് കഞ്ചാവ് നട്ടതെന്നാണ് രാധാകൃഷ്ണന് പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിനോട് പറഞ്ഞത്. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടി നട്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയ അഞ്ചുമാസമായ 20 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടിയത്. മൂന്ന് തമിഴ് സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്. വ്യക്തി ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമെന്നോണം തമിഴ്നാട്ടിലെ സിദ്ധനാണ് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചതെന്നാണ് രാധാകൃഷ്ണന് മൊഴി നല്‍കിയത്.
ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും വിശ്വസിപ്പിച്ചു. പിന്നാലെ രാധാകൃഷ്ണന് പച്ചക്കറിയ്ക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകുകയായിരുന്നു. കണ്ടെടുത്ത കഞ്ചാവ് ചെടികള്‍ക്ക് 134 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട്.
പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്. അജിത്ത്, പ്രിവന്റീവ് ഓഫീസര്‍ ടി.പി. മണികണ്ഠന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുമേഷ്, വിജീഷ് കുമാര്‍, ഷാബു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ നിമ്മി, െ്രെഡവര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.
