അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു; സായ് പല്ലവിയുടെ വാക്കുകൾ വൈറലാകുന്നു

പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ താരത്തെ തേടിയെത്തി. ഇപ്പോൾ ഇതാ തെന്നിന്ത്യൻ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം.

‘താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായി. ചെറുപ്പത്തിൽ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി അഭിമുഖത്തിലൂടെ പറയുന്നു.

സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാത്ത താരം ലോക്ക് ഡൗൺ കാലം സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്ര ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു.

റാണ നായകനായി എത്തുന്ന വിരാടപർവ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങൾക്ക് മുൻപ് നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാണ, സായ് പല്ലവിക്കൊപ്പം താബു, പ്രിയാണി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. .

Noora T Noora T :