മലയാള സിനിമയില്‍ ഒരു നടന് തന്റെ ഇടം കണ്ടെത്താന്‍ അനേകകാലം കാത്തിരിക്കേണ്ട സ്ഥിതിയാണ്; നായികയായെത്തുന്നവരെ വളരെ വേഗം സ്വീകരിക്കുന്നവരാണ് മലയാളികള്‍; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മലയാള സിനിമയില്‍ ഒരു നടന് തന്റെ ഇടം കണ്ടെത്താന്‍ അനേകകാലം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും നായികയായെത്തുന്നവരെ വളരെ വേഗം സ്വീകരിക്കുന്നവരാണ് മലയാളികളെന്നുമാണ് ലാല്‍ജോസ് പറയുന്നത്.

‘റിയാലിറ്റി ഷോയ്ക്കു ശേഷം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സോളമന്റെ തേനീച്ചകള്‍ പൂര്‍ത്തിയായതെന്നും ഈ കാലംകൊണ്ട് മികച്ചൊരു സൗഹൃദമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നും ലാല്‍ജോസ് വ്യക്തമാക്കി. പൊലീസില്‍ ലോആന്‍ഡ് ഓര്‍ഡറിലും ട്രാഫിക്കിലുമായി ജോലി ചെയ്യുന്ന രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരുടെ കഥയാണ് സോളമന്റെ തേനീച്ചകള്‍ പറയുന്നത്.

മലയാള സിനിമയിലേക്ക് പ്രവേശനം പ്രതീക്ഷിക്കുന്ന യുവതാരനിരയ്ക്കു പ്രോത്സാഹനമെന്ന രീതിയിലാണ് സോളമന്റെ തേനീച്ചകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജോജുവും കൈലാഷുമടക്കമുള്ള നായകന്‍മാര്‍ തന്റെ സിനിമകളിലൂടെയാണ് കടന്നുവന്നതെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തുജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര തുടങ്ങി വന്‍ താര നിരയില്‍ എത്തുന്ന ലാല്‍ ജോസ് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ മാസം 18നാണ് ചിത്രത്തിന്റെ റിലീസ്.

തിരക്കഥ പി ജി പ്രഗീഷ്, സംഗീതം & ബിജിഎം വിദ്യാസാഗര്‍,ഗാനരചന വിനായക് ശശികുമാര്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ,എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു. ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :