ശാസ്‍ത്രജ്ഞനായ നായകൻ അഹങ്കാരിയായ നായിക; മേക്കപ്പല്‍പ്പം കുറഞ്ഞു പോയെങ്കിലേ ഉള്ളു…; നിളയെ അണിയിച്ചൊരുക്കി സാക്ഷാല്‍ ദീപു; ചിരിയ്ക്കണോ കരയണോ എന്നറിയാതെ പളുങ്ക് സീരിയൽ പ്രേക്ഷകർ !

മലയാള സീരിയൽ ആരാധകർക്കിടയിൽ അടുത്തിടെ കടന്നുവന്ന പരമ്പരയാണ് പളുങ്ക്. നിളയുടെയും ദീപുവിന്റെയും കഥ കുറച്ചെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ..

നല്ല ഒരു ഉഗ്രൻ ട്രോൾ വീഡിയോ ആണ് സീരിയലുമായി ബന്ധപ്പെട്ട് വൈറലാകുന്നത്. നിളയൊഴുകും പോലെ എന്ന് കവിഭാവന പാടുന്നത് പോലെ നിള ഒഴുകുന്നതാണ് ഇപ്പോള്‍ ദീപുവിന്റെ വഴിയാണ് . ആള് വലിയ ശാസ്ത്രജ്ഞനൊക്കെ ആണെങ്കിലും ഇത് അല്‍പ്പം കടന്ന് പോയി എന്നാണ് സീരിയൽ പ്രേക്ഷകർ പറയുന്നത്.

ശാസ്‍ത്രജ്ഞനായ നായകൻ അഹങ്കാരിയായ നായികയെ ഒരു കാരണവശാലും ഇഷ്‍ടപ്പെടിലെന്ന് പ്രേക്ഷകർ കരുതുമെങ്കിലും ചില പ്രശ്‌നങ്ങളിലൂടെയും കഥാഗതിയിലൂടെയും നായികയെ വിവാഹം കഴിക്കാൻ നായകൻ നിർബന്ധിതനാകുന്നു. പരസ്‍പരം ഇഷ്‍ടമില്ലാത്തവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്നേയും പരമ്പരയുടെ കഥയായിട്ടുണ്ടെങ്കിലും വ്യത്യസ്‍തമായ കഥപറച്ചിലാണ് പളുങ്കിന്റേത്.

നായികയുടെ ഏട്ടന്റെ മരണത്തിന് നിശബ്‍ദമായ ഉത്തരവാദിയാണ് നായകനായ ദീപക്. എന്നാൽ ഇത് രണ്ടുപേരും അറിയുന്നില്ല. നായകൻ സുഹൃത്തിന്റെ കാറിലിരുന്ന് ഉറങ്ങുന്ന സമയത്താണ് കാർ ഒരു ബൈക്കിനെ തട്ടുന്നതും നായികയുടെ സഹോദരൻ മരിക്കുന്നതും.

മരിച്ച ഏട്ടന്റെ ചെറിയ രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നായികയുടെ വീട്ടുകാർ നിളയ്ക്കായി ദീപക്കിനെ വിവാഹം ആലോചിക്കുന്നതും വിവാഹം നടത്തുന്നതും. കഥ പിന്നീട് കുറെ വഴിത്തിരിവിലൂടെ കടന്നുപോയി.

ഇപ്പോൾ പരമ്പരയിൽ നിള ഇപ്പോള്‍ ബെഡ് റെസ്റ്റിലാണ്. കാലൊടിഞ്ഞ് ഇരിക്കുന്ന നിളയ്‌ക്കൊപ്പം തന്നെയാണ് ഇപ്പോള്‍ ദീപക്. പക്ഷേ ദീപു നിളയുടെ അപകടത്തെ ഒരു അവസരമാക്കുകയല്ലേ എന്നാണ് ഇപ്പോള്‍ ആരാധകര്‍ പോലും ചോദിക്കുന്നത്. നിളയെ ഒരുക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയാണ് ദീപക്.

നീണ്ടനേരത്തെ പരിശ്രമമായിരുന്നു അത്. കാണുന്നവര്‍ക്ക് ദീപു ഇതെന്താ വല്ല ചിത്രവും വരയ്ക്കുകയാണോ എന്ന് തോന്നിപ്പോകും. അത്രമാത്രം ഭാവനകളാണ് ആ മുഖത്ത് മിന്നി മായുന്നത്. കട്ടിലില്‍ കാലും നീട്ടി ദീപിവിന്റെ മോഡലായി നിള ഇരുന്നുകൊടുക്കുന്നത് തനിപ്പോള്‍ ലോകസുന്ദരി പട്ടികയില്‍ ഇടം പിടിക്കും എന്ന ആത്മവിശ്വാസത്തോടെയാണ്.

അങ്ങനെ വെറുതെ ഒന്നും മേക്കപ്പ് ചെയ്യാനല്ല ദീപക് ശ്രമിച്ചത്. ഒരു മേക്കപ്പ് ബോക്‌സിന്റെ സഹായത്തോടെയായിരുന്നു നിളയെ അണിയിച്ചൊരുക്കിയത്. മുഖത്ത് മേക്കപ്പിടുക മാത്രമായിരുന്നില്ല, തലമുടിയിലും ചില പൊടിക്കൈകള്‍ പരീക്ഷിച്ചു. മോക്കപ്പ് അവസാനിച്ചു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കണ്ണാടി നോക്കാമല്ലോ എന്നാണ് നിള ആദ്യം പറഞ്ഞത്.

അത് സമ്മതിക്കാതെ നമുക്ക് എല്ലാവരേയും കാണിക്കാമെന്നും അപ്പോള്‍ നിളയും കണ്ടാല്‍മതി എന്നുമാണ് ദീപക് പറയുന്നത്. നിളയ്ക്ക് എണീറ്റു നടക്കാന്‍ സാധിക്കാത്തതിനാല്‍ ദീപക് എടുത്തുകൊണ്ടാണ് താഴേയ്ക്ക് പോകുന്നത്. എന്നാല്‍ നിളയെ കാണുന്നതോടെ ഓരോരുത്തരും ചിരിക്കാന്‍ തുടങ്ങി. ചിരിക്കാതിരിക്കാന്‍ വല്ലാതെ കഷഅടപ്പെടുകയായിരുന്നു എല്ലാവരും. ഒരു സ്‌കൂള്‍ കുട്ടിയെപ്പോലെ വാലിട്ട് കണ്ണെഴുതി കണ്ണ് കിട്ടാതിരിക്കാന്‍ കവിളില്‍ വലിയ മറുകും ഒക്കെയായാണ് നിള എത്തിയത്.

മുഖത്തെ ഈ മിനുക്ക് പണികള്‍ക്ക് പുറമെയാണ് മുടി രണ്ടായി വകഞ്ഞ് കൊമ്പ് കെട്ടിയിരിക്കുന്നത്. ഇതൊക്കെ കണ്ടാല്‍ ആരായാലും ചിരിച്ച് പോകും എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് നിള എത്തുന്നത്. തന്റെ മുഖം ഇങ്ങനെയാക്കിത്തന്നത് സൈന്റിസ്റ്റാണെന്ന് പറഞ്ഞാണ് നിള എത്തുന്നത്.

ആ മുഖത്തിന്റെ സത്യാവസ്ഥ എന്താണെന്നറിയുമ്പോഴുള്ള അവസ്ഥയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളൊക്കെ നടക്കുന്നത്. ഈ വര്‍ഷത്തെ മികച്ച മേക്കപ്പ്മാനുള്ള അവാര്‍ഡ് ദീപുവിന് കൊടുക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. ദീപു നിളയെ സുന്ദരിയാക്കിയതാണോ അതോ എല്ലാവരുടേയും മുന്നില്‍ കളിയാക്കിയതാണോ എന്നും കമന്റുകള്‍ എത്തുന്നുണ്ട്.

about palunk

Safana Safu :