ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ വര്‍ഷമാണ്, ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണം; ആലിയ ഭട്ട് പറയുന്നു !

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ വര്‍ഷമാണെന്ന് നടി ആലിയ ഭട്ട് . എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയക്കുന്നില്ലെന്നും വിജയിച്ച സിനിമകള്‍ മികച്ചതാണെന്നും ആലിയ പറഞ്ഞു. ബോളിവുഡിലും സമാനമായി സിനിമകള്‍ വിജയിച്ചിട്ടുണ്ടെന്നും ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണമെന്നും ആലിയ ഇന്ത്യന്‍ എസ്‌കസ്പ്രസിനോട് പ്രതികരിച്ചു.

‘ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ വര്‍ഷമാണ്. ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണം. ഇന്ന് നമ്മള്‍ ഇവിടെ ഇരുന്ന് പറയുന്നത്, ഓഹ് ബോളിവുഡ്, ഓഹ് ഹിന്ദി സിനിമ…’ എന്നാണ്. എന്നാല്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രങ്ങളുടെ കണക്കെടുക്കുകയാണോ? ദക്ഷിണേന്ത്യയില്‍ പോലും അവരുടെ എല്ലാ സിനിമകളും വിജയിച്ചില്ല. ചില സിനിമകള്‍ വിജയിച്ചു, അവ വളരെ നല്ല സിനിമകളാണ്. എന്നാല്‍ ഇവിടെയും സമാനമായി, എന്റെ ഗംഗുഭായ് കത്തിയാവടി തുടങ്ങിയ സിനിമകള്‍ വിജയിച്ചിട്ടുണ്ട്’ ആലിയ വ്യക്തമാക്കി.

ബോളിവുഡ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും നടി പ്രതികരിച്ചു. ‘താരങ്ങളുടെ ശമ്പളം സിനിമയുടെ ബഡ്ജറ്റിനേക്കാള്‍ സന്തുലിതമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, ഇവരോട് എന്ത് പ്രതിഫലം വാങ്ങണമെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന് അറിഞ്ഞ ശേഷം നടന്മാര്‍ ശേഷിക്കുന്ന ശമ്പളംവേണ്ടന്നു വച്ചതിനും വാങ്ങിയ പണം തിരികെ നല്‍കിയതിനും ഉദാഹരണങ്ങളുണ്ട്. പൊതുവേ ചില പുനര്‍മൂല്യനിര്‍ണ്ണയങ്ങള്‍ നടക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍, എല്ലാ നിര്‍മ്മാതാക്കളും അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. താരങ്ങളും അങ്ങനെയാണ് ചിന്തിക്കുന്നത്’ എന്ന് ആലിയ കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :