ശുദ്ധമായ കൈകളുമായല്ല ദിലീപ് വന്നിരിക്കുന്നതെന്ന് അതിൽ നിന്ന് മനസ്സിലാകും ; ദിലീപിന്റെ കൂടെയായിരുന്നു മഞ്ജു വാര്യറുടെ ജീവിതമെങ്കില്‍ അവർക്കൊരിക്കലും ആ നേട്ടം ഉണ്ടാവില്ല’; അഡ്വ.ടിബി മിനി പറയുന്നു !

നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിന്നു .ഇപ്പോഴിതാ ഇതിൽ രൂക്ഷ വിമർശനവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. ശുദ്ധമായ കൈകളുമായല്ല ദിലീപ് വന്നിരിക്കുന്നതെന്ന് ആ പരാതി വായിക്കുമ്പോള്‍ തന്നെ മനസ്സിലാവും. പരാതിയില്‍ എന്തിനാണ് ദിലീപ് മഞ്ജു വാര്യറെ വലിച്ചിഴയ്ക്കുന്നത്. നേരത്തെ അവർ ദിലീപിന്റെ ഭാര്യയായിരുന്നു. പക്ഷെ അവർ വിവാഹ മോചനം നേടി പോയി.

വിവാഹ മോചനം നേടി പോയതിന് ശേഷം ദിലീപിനെതിരായി ഒരു വാക്കുപോലും മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. എന്നാല്‍ അവർ ഭാര്യയായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായി അങ്ങേയറ്റം തെറ്റായ ബന്ധങ്ങള്‍ പുലർത്തിയ താന്‍ നല്ലവനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ടിബി മിനി പറയുന്നു.ഒരു യൂട്യൂബ് ചനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക.

മഞ്ജുവാര്യർക്ക് ദിലീപിനോട് എന്ത് തരത്തിലുള്ള വൈരാഗ്യം ഉണ്ടെന്നാണ് പറയുന്നത്. നമ്മള്‍ കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരല്ലേ. മഞ്ജു വാര്യർ ഇന്ന് നമ്മുടെ മുന്നില്‍ ലേഡീ സൂപ്പർ സ്റ്റാറാണ്. ദിലീപിന്റെ കൂടെയാണ് അവർ ജീവിച്ചിരുന്നതെങ്കില്‍ ഒരിക്കലും അവർക്ക് ഇത്തരത്തിലുള്ള ഉയർച്ച ഉണ്ടാവില്ലായിരുന്നു. ഒരു സിനിമയില്‍ പോലും അവരെ അഭിനയിപ്പിക്കാന്‍ ദിലീപ് തയ്യാറായിരുന്നില്ലെന്നും അഡ്വ.ടിബി മിനി പറയുന്നു.

ഇന്ന് ദിലീപ് എത്രയൊക്കയോ ഉയർന്ന് നില്‍ക്കുന്ന തരത്തിലേക്ക് മാറി. അവർക്ക് ഇവരോട് ദിലീപിനോട് എന്ത് അസൂയ തോന്നേണ്ട കാര്യമാണ്. ഒരു പടലപ്പിണക്കത്തിന്റെ വിധേയമായി പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പീഢനത്തിന് ഇരയാക്കുകയാണോ ചെയ്യേണ്ടത്. മഞ്ജു വാര്യറുടെ പക്ഷത്ത് നിന്നും പറഞ്ഞുതൊണ്ടാണ്.

ഈ പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഈ നടന്‍ കൊടുക്കുന്നത്. ഇക്കാര്യം ശരിവെക്കുന്ന കാര്യങ്ങളാണ് സുപ്രീംകോടതിയിലെ പരാതിയില്‍ നിന്നടക്കം വ്യക്തമാകുന്നത്.മഞ്ജു വാര്യറെ പറ്റി സുപ്രീംകോടതിയില്‍ കൊടുത്ത പരാതിയില്‍ വീണ്ടും വീണ്ടും പറയുന്നതോടെ എത്രമാത്രം ശത്രുതയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. 13 ദിവസത്തെ വിസ്താരം കഴിഞ്ഞപ്പോള്‍ താന്‍ അതിജീവിതയായി മാറിയെന്ന് അഞ്ച് വർഷങ്ങള്‍ക്ക് ശേഷം പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. സിനിമയിലേക്കുള്ള തിരിച്ച് വരവിനുള്ള ശ്രമവും അവർ ആരംഭിച്ചു.

എന്നാല്‍ സിനിമയിലേക്ക് ആ നടി തിരിച്ച് വരാന്‍ പാടില്ലെന്നുള്ളത് കൊണ്ടാണ് ഈ കേസുമായി ബന്ധപ്പെട്ട് ഒരു റെലവന്റും ഇല്ലാത്ത ആ ഒരു വിഷയവും പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.പ്രതിയുടെ മനസ്സില്‍ കിടക്കുന്ന വൈരാഗ്യം കൊണ്ടാണ് ഈ പെണ്‍കുട്ടി അതിജീവിതയല്ല എന്ന വാദം ഉയർത്താന്‍ കാരണം. അവസാനം ദിലീപിനെയാണ് കാറിലിട്ട് റേപ്പ് ചെയ്തതെന്ന് കേള്‍ക്കേണ്ടി വരുമോ എന്ന സംശയമാണ് നമുക്കുള്ളത്. അത്തരത്തില്‍ മോശമായ രീതിയിലുള്ള കാര്യമാണ് നടക്കുന്നത്. ഇത്തരം അക്രമങ്ങള്‍ നേരിട്ട പെണ്‍ക്കുട്ടികള്‍ക്ക് പൊതുസമൂഹത്തില്‍ തല ഉയർത്തി നില്‍ക്കാനുള്ള സാമൂഹ സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് നമ്മളെല്ലാവരും ചെയ്യേണ്ടതെന്നും ടിബി മിനി പറയുന്നു.

കുറ്റം ചെയ്തവാണ് സമൂഹത്തിന് മുന്നില്‍ തലതാഴ്ത്തി നടക്കേണ്ടത് അതിന് പകരം അക്രമം നേരിട്ട പെണ്‍കുട്ടി തലതാഴ്ത്തി നടക്കണമെന്ന ചിന്താഗതിയാണ് ഇപ്പഴും അദ്ദേഹം വെച്ച് പുലർത്തുന്നത്. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരമൊരു പ്രശ്നം ഉണ്ടാവരുതെന്നായിരുന്നു താരസംഘടന നടത്തിയ അനുശോചന യോഗത്തില്‍ ദിലീപ് പറഞ്ഞത്. അതിലെന്തെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ ആ പെണ്‍കുട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ അവരെ വീണ്ടും അപമാനിക്കുമോ. ഈ രീതി നമ്മുടെ സമൂഹം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.

AJILI ANNAJOHN :