എക്സപ്രഷൻ ക്യൂൻ! സ്വാന്തനത്തിലെ ‘ജയന്തി’യുടെ വിവിധ ഭാവങ്ങൾ!

സാന്ത്വനം പരമ്പരയിലെ ജയന്തിയെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു അപ്സര രത്നാകരൻ

ഇപ്പോഴിതാ പരമ്പരയിലെ തന്‍റെ വിവിധ ഭാവങ്ങൾ ചേര്‍ത്ത ഒരു കൊളാഷ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് അപ്സര. തന്‍റെ ഇൻസ്റ്റഗ്രാമിലാണ് അപ്സര ഇത് പങ്കുവെച്ചിരിക്കുന്നത്. എക്സപ്രഷൻ ക്യൂൻ എന്ന് വിശേഷിപ്പിച്ചാണ് ചിത്രത്തിന് താഴെ ആരാധകരെത്തിയിരിക്കുന്നത്. സേതുവേട്ടൻ എന്തൊക്കെ സഹിക്കണം എന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.

ഉദ്വേഗഭരിതമായ കഥാ സന്ദര്‍ഭങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന പരമ്പരയാണ് സാന്ത്വനം. ഒരു വില്ലത്തി കഥാപാത്രമാണ് പരമ്പരയിലെ ജയന്തി. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തന്‍റെ അമ്മായിയും ദേവിയുടേയും ബാലന്‍റേയും സഹോദരൻ ശിവന്‍റെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.

Noora T Noora T :