ഐ ലവ് യു ഏട്ടാ.. ; എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് മൃദുല; ആശംസകളുമായി ആരാധകരും!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. സോഷ്യൽ മീഡിയ
ആഘോഷമാക്കിയ താര വിവാഹം എന്നും പറയാം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോക്കല് മീഡിയയിലൂടെ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടന്നാണ് വൈറലാകുന്നത്. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയാണ് യുവയും മൃദുലയും. ഇതിനിടെ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പും ഉണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മൃദുല.

താരങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് യുവയുടെ പിറന്നാൾ വന്നെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൻ്റെ പ്രിയതമന് പിറന്നാൾ‍ ആശംസകൾ മൃദുല അറിയിച്ചത്. ‘എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ.. ലവ് യു ഏട്ടാ.. ‘ എന്ന് കുറിച്ചാണ് മൃദുല ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ ആരാധകരും യുവക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മൃദുലയെ ചേർത്ത് നിർത്തി കവിളിൽ യുവ ചുംബിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ നിന്നും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയും ആഴവും വ്യക്തമാകുന്നതാണ്.

മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. ഇരുവരും കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഗർഭിണി ആയതിന് ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് മൃദുല. പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്നും മ‍‍ൃദുല തൻ്റെ പ്രേക്ഷകരോട് അറിയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ ‘തുമ്പപ്പൂ’ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരിടവേള എടുത്തത്. അതിന് മുമ്പ് ‘പൂക്കാലം വരവായ്’ എന്ന പരമ്പരയിലും അഭിനയിച്ച് മൃദുല ശ്രദ്ധ നേടിയിരുന്നു.

about mridula

Safana Safu :