‘റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാന്‍ ഈ പരിപാടി നടത്തി ഉടന്‍ പോകും.’ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടേതാണ് ഈ വാക്കുകള്‍.
ഹരിപ്പാട് ആരംഭിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടനെ കാണാന്‍ ആളുകള്‍ കൂടി റോഡ് ബ്‌ളോക്കായതിനെ തുടര്‍ന്നായിരുന്നു മമ്മൂട്ടിയുടെ ഇടപെടല്‍. ആലപ്പുഴ എംപി എ.എം ആരിഫ്, ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ.
നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’ മമ്മൂട്ടി പറഞ്ഞു.