ഉപ്പും മുളകും നിർത്തിയതിന് പിന്നിലെ കാരണം പരമ്പരയെ ഈ അവസ്ഥയിൽ എത്തിച്ചത് അവരോ?

ആറ് വർഷത്തോളമായി മിനിസ്ക്രീനിലും യൂട്യൂബിലും പകരം വെക്കാനില്ലാത്ത തേരോട്ടമാണ് ഉപ്പും മുളകും ഓരോ എപ്പിസോഡുകളിലൂടെയും നടത്തിയത് ബാലുവും നീലുവും മുടിയനും ശിവയും കേശുവും പാറുവുമൊക്കെ നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കണ്ടത് ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗും പൊടുന്നിനെയാണ് പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ ആയി എത്തിയത്. എന്നാൽ ഈയടുത്തായി ഉപ്പും മുളകും സംപ്രേക്ഷണം നിർത്തിവെച്ചിരിക്കുകയാണ്.

സംപ്രേഷണം നിര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഉപ്പും മുളകും എവിടെയെന്ന് ചോദിച്ചാണ് ആരാധകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. പരമ്പരയുടെ പെട്ടെന്നുള്ള ബ്രേക്ക് പല പ്രേക്ഷകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഉപ്പും മുളകും നിര്‍ത്തിവെക്കാനുള്ള കാരണങ്ങളായി പ്രേക്ഷകര്‍ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ചാനലിന്റെ ഭാഗത്ത്‌ നിന്ന് വന്ന മറുപടി ബ്രേക്കെന്നാണ്. അത് കേട്ടതോടെ ഒരുവിധം ആളുകളൊക്കെ ബാലു നീലു കുടുംബം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. പക്ഷെ ആ തിരിച്ചുവരവ് എന്നുണ്ടാകും അല്ലെങ്കിൽ ബ്രേക്ക് എപ്പോ കഴിയും, അത് പരിപാടി വരുമ്പോ കഴിയും. പ്രോഗ്രാം എപ്പോൾ വരും , അത് ബ്രേക്ക് തീരുമ്പോ വരും.. അതാണ് ഇപ്പോളത്തെ അവസ്ഥ. ചിലപ്പോ ഉപ്പും മുളകിനും ഷട്ടർ ഇട്ടു എന്ന ന്യൂസും പിന്നാലെ വന്നേക്കാം.പ്രേക്ഷകർക്കും അഭിനയിക്കുന്നവർക്കും വിരസത വന്നു എന്നാണ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർപറഞ്ഞത്. സത്യത്തിൽ വിരസത ആർക്കാണ് വന്നത്. അത് ചാനലിന് തന്നെ. കാരണം ഈയടുത്ത കാലത്തായി റേറ്റിംഗില്‍ ആയാലും യൂട്യൂബ് റേറ്റിങ്ങില്‍ ആയാലും പരിപാടിക്ക് കുറച്ച് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നത്

ചാനലിന് വിരസത വന്ന ഈയൊരു സാഹചര്യം ആദ്യമേ ഒഴിവാക്കാമായിരുന്നു കാരണം ഉപ്പും മുളകും എന്ന പ്രൊഡക്റ്റ് നിർമാണം ചാനൽ തന്നെയാണ്. പരിപാടിയുടെ ക്വാളിറ്റി കുറയുന്നു എന്ന സൂചന വന്ന് തുടങ്ങിയപ്പോ തന്നെ അതിനുള്ള പരിഹാരം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈയൊരവസ്ഥയിൽ കാര്യങ്ങൾ വരില്ലായിരുന്നു.മുൻപ് പറഞ്ഞത് പോലെ ഫ്ളവേഴ്സിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, പേജുകളിലും 24 ന്യൂസിന്റെ കമന്‍ര് ബോക്സിലും നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കുക. നമ്മുടെ കൂട്ടമായുള്ള ആവശ്യത്തിന് മുൻപിൽ മുഖം തിരിക്കാൻ എന്തായാലും ചാനലിന് പറ്റില്ല. അത് നമ്മൾ മുൻപും കണ്ടതാണ്. ആവശ്യക്കാരുടെ എണ്ണം പോലെയിരിക്കും ചാനലിന്റെ മറുപടിയുടെ വേഗത. അത്കൊണ്ട് എല്ലാവരും പരമാവധി ചാനൽ കമന്‍റ് ബോക്സിൽ നമ്മുടെ ആവശ്യമുന്നയിക്കുക ഒന്ന് മാത്രം ശ്രദ്ധിക്കുക. പ്രതികരണം അതിരു വിടാതെ തികച്ചും മാന്യമായ ഭാഷയിൽ. കാത്തിരിക്കാം ചാനലിന്റെ ഭാഗത്ത്‌ നിന്നുള്ള നല്ല വാർത്തയ്ക്കും നമ്മുടെ ഫാമിലിയുടെ തിരിച്ചു വരവിനുമെന്നുമായിരുന്നു അബ്ദുള്‍ സമദ് എന്നയാള്‍ കുറിച്ചത്.

Noora T Noora T :