രണ്ട് ദിവസം മുമ്പായിരുന്നു സംവിധായകന്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ ‘പാപ്പന്‍’ എന്ന റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ തന്നെ പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് പാപ്പനിപ്പോള്‍.
സുരേഷ് ഗോപിയുടെ മാസ് തിരിച്ചു വരവ്, പാപ്പനെ മനോഹരമായി ജോഷി അണിയിച്ചൊരുക്കി എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
ചിത്രത്തില്‍ ഇരുട്ടന്‍ ചാക്കോ എന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ജോഷിയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘നന്ദി..,ജോഷിസര്‍, എനിക്ക് നല്‍കുന്ന ‘കരുതലിന്’, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാര്‍’, എന്നാണ് ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.