മഞ്ഞിൽ വിരിഞ്ഞ പൂവ് അവസാനം പൊളിച്ചടുക്കി; തേയില തൊഴിലാളിയിൽ നിന്ന് ആദ്യ വനിതാ മുഖ്യമന്ത്രി; കാത്തിരുന്ന ആ കാഴ്ച ; സോഷ്യൽ മീഡിയ ആഘോഷമാക്കിയ കഥ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. മാളവിക വെയ്ല്‍സും യുവ കൃഷ്ണയും നായികനായകന്‍മാരായ പരമ്പര തുടക്കം മുതൽ അതി ഗംഭീര പിന്തുണയുമായി മുന്നേറുകയാണ്.

മലയാള സീരിയലുകളുടെ സെയിം ക്ളീഷേ മാറ്റിനിർത്തി ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ജീവിത പോരാട്ടം പറയുന്ന കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കുടുംബ പ്രശ്നങ്ങൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയും ഒന്നാമതെത്തുകയും ചെയ്ത മിടുക്കിയായ കഥാപാത്രമായ അഞ്ജനയായി എത്തുന്നത് മാളവികയാണ്.

ഇപ്പോൾ സീരിയൽ കാണാത്തവരും കാണുന്നവരും എല്ലാം ആഘോഷത്തിലാണ്. വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിൽ പോലും നിറഞ്ഞു നിൽക്കുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ അഞ്ജന. സംഗതി എന്തെന്ന് നിങ്ങളും അറിഞ്ഞു കാണും..

അഞ്ജന ശങ്കർ ആദ്യ വനിതാ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിക്ക് മഴവിൽ മനോരമയിൽ മെഗാ എപ്പിസോഡ് ആയി തന്നെ ചടങ്ങുകൾ കാണാം. അഞ്ജന എങ്ങനെ മലയാളികൾക്കിടയിൽ ചർച്ച ആയി എന്നാകും നിങ്ങൾ അന്വേഷിക്കുന്നത്.

സംഗതി തരംഗമാകാൻ കാരണം അഞ്ജനയുടെ ഇതുവരെയുള്ള ജീവിത നാൾവഴികളാണ് . അച്ഛൻ മാത്രമുള്ള അഞ്ജന പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഇടുക്കിയിലെ തേയില തോട്ടം തൊഴിലായിരുന്നു.

അവിടെ മറ്റുള്ള നാട്ടുകാർക്കൊപ്പം ഒരു പാവപ്പെട്ടവളായി പഠിച്ചും കളിച്ചും നടന്ന അഞ്ജനയ്ക്ക് പ്ലസ് ടു വിനു ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു. സിവിൽ സർവീസ് മോഹം കുഞ്ഞിലേ മുതൽ അഞ്ജനയുടെ ഉള്ളിൽ ഉണ്ടായിരുന്നു.

എന്നാൽ ഇടയ്ക്ക് വച്ച് അഞ്ജനയുടെ ജീവിതത്തിലേക്ക് മനു എന്ന പണക്കാരനും അവന്റെ അമ്മയും എല്ലാം കടന്നുവരുന്നു. വലിയ പ്രതിസന്ധികൾക്ക് ഒടുവിൽ മനുവിനെ വരാനായി സ്വീകരിക്കേണ്ട അവസ്ഥ എത്തി.

ആദ്യകാലങ്ങളിൽ കുടുംബ ജീവിതം അത്ര സുഗമമായിരുന്നില്ല . എന്നിട്ടും സിവിൽ സർവീസിൽ ഉന്നത വിജയം നേടാൻ അഞ്ജനയ്ക്ക് സാധിച്ചു. തുടർന്ന് ഫാമിലിയുടെ സപ്പോർട്ടും അഞ്ജനയ്ക്ക് കൂട്ടായി. പിന്നെയും പ്രതിസന്ധികൾ ഒഴിയാതെ അഞ്ജനയെ പിന്തുടർന്നു .

അവസാനം ദേവികുളം സബ് കലക്റ്റർ ആയി ചുമതയേറ്റു. പാവപ്പെട്ടവരുടെ കളക്ടർ ആയി അഞ്ജന ഖ്യാതി നേടിയപ്പോൾ സ്വന്തം കണ്ണുകൾ പോലും അഞ്ജനയ്ക്ക് നഷ്ടമായി. ശേഷം ഇപ്പോൾ അതെല്ലാം ഭേദമായി ഇന്നിതാ കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആയി ചുമതലയേറ്റെടുക്കാൻ പോകുകയാണ് അഞ്ജന. ഇത്രയും മോട്ടിവേഷൻ മറ്റേത് കഥയിലാണ് കിട്ടുക.. അപ്പോൾ എല്ലാവരും കാത്തിരുന്ന് കാണുക.

about manjil virinja poovu

Safana Safu :