പാക്കപ്പിന് പകരം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാല്‍ സാറിനെയാണ് ഞാന്‍ കണ്ടത്; വൈറലായി അനീഷ് ഉപാസനയുടെ കുറിപ്പ്

മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിന് ഇന്നലെയായിരുന്നു പാക്കപ്പ്. സാധാരണ പാക്കപ്പ് എന്ന വിളിക്കു പകരം ക്യാമറയ്ക്കു പിന്നില്‍ നിന്ന് ഒരു നിശബ്ദ പ്രാര്‍ഥനയാണ് അദ്ദേഹം നടത്തിയത്. ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയതിന്റെ അനുഭവം പറയുകയാണ് അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ കുറിപ്പ്;

ഇന്നലെ ബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു. paaaack uppppp എന്ന്. മാത്രമല്ല അതേസമയം പലരുടെയും മൊബൈല്‍ ക്യാമറകളും ഓണ്‍ ആയിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാല്‍ സാറിനെയാണ് ഞാന്‍ കണ്ടത്.

മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളില്‍ തീര്‍ത്തതാണ് ഈ പ്രാര്‍ത്ഥന. പക്ഷേ ലാല്‍ സാറിന്റെ ഭാവങ്ങള്‍ ഒരു സെക്കന്റിന്റെ താഴെയാണെങ്കിലും ഞാനത് പകര്‍ത്തും. കാരണം ഞാന്‍ ലാല്‍ സാറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്ന നിമിഷങ്ങള്‍ വളരെ കുറവാണ്..

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്!പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാ?ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥ ഞങ്ങള്‍ക്ക് വേണം. വ്യത്യസ്!തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ’, എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

Vijayasree Vijayasree :