സിനിമയുടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ സുബി സുരേഷ് വളരെ പെട്ടന്നാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്.
മിമിക്രിയിലും കോമഡി ഷോകളിലും സ്ത്രീകള്‍ അത്രയ്ക്ക് സജീവമല്ലാത്തപ്പോഴാണ് സുബി തിളങ്ങിനിന്നത്. അഭിനേത്രിയെന്ന നിലയിലും അവതാരക എന്ന നിലയിലുമെല്ലാം സുബി കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്നാൽ സുബി സുരേഷിനെ കുറിച്ചുള്ള വാർത്തകൾ വൈറലാകുമ്പോൾ പലപ്പോഴും താരത്തിനെതിരെ വിമർശങ്ങൾ ഉയരാറുണ്ട്. അവിവാഹിതയായി തുടരുന്ന സുബിയുടെ വിവാഹത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ പലപ്പോഴും ചോദിക്കുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ സുബിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഏറെ നാളുകളായി കാത്തിരിക്കുന്ന ആ വാര്‍ത്ത ഉടനെ കേള്‍ക്കാനാകുമോ എന്നാണ് ചിത്രങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. ഒരു പുരുഷന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. നാണം കുണുങ്ങി നില്‍ക്കുകയാണ് ചിത്രങ്ങളില്‍ സുബി. ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇതോടെ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇത്രയും സുന്ദരിയായി ഇതുവരെ വേറെ ഒരു ഫോട്ടോയിലും കണ്ടിട്ടില്ല, വല്ലാത്ത ചതി ആയിപ്പോയി, വല്ലാത്ത ചതി വേണ്ടായിരുന്നു ഒന്ന് വിളിക്കാം ആയിരിന്നു, ഇത്ര ഭംഗിയായി വെറൊരു ഫോട്ടോയിലും കണ്ടിട്ടില്ല, അന്ന് കാണാന്‍ പോയ ആണ് കാണല്‍ തീരുമാനം ആയോ, വേഗം സംഭവിക്കട്ടെ സുബി, അഭിനയം ആണോ ജീവിതം ആണോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരത്തിനൊപ്പം ചിത്രങ്ങളില്‍ ഉള്ളത് ആരെന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ ക്കുണ്ട്. കമന്റുകള്‍ക്ക് സുബി നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ സുബി വിവാഹിതയാകാന്‍ പോകുന്നതല്ലെന്നും തന്റെ പുതിയ പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളായിരിക്കാം എന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളായി എത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചുള്ള സുബിയുടെ വാക്കുകള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. പത്ത് ദിവസത്തോളം തനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നായിരുന്നു സുബി അറിയിച്ചത്.തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സംഭവത്തെക്കുറിച്ച് സുബി സുരേഷ് മനസ് തുറന്നത്.
നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കിലും അതിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല.
എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ലെന്നാണ് സുബി പറയുന്നത്. സമയത്ത് ഭക്ഷണം കഴിക്കുമായിരുന്നില്ല താനെന്നും പിന്നാലെ മരുന്ന് കഴിക്കാതെയും ഇരുന്നതോടെ ആരോഗ്യ സ്ഥിതി മോശമായെന്നാണ് സുബി പറയുന്നത്.
ഭക്ഷണം കഴിക്കാതിരിക്കുന്ന ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞുവെന്നാണ് താരം പറയുന്നത്. അതുകാരണം സുബി പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നവെന്നാണ് സുബി പറഞ്ഞത്.
പാന്‍ക്രിയാസില്‍ കല്ലുണ്ടെന്നും താരം പറയുന്നു. നിലവില്‍ പ്രശ്‌നമില്ലെങ്കിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാമെന്നും സുബി പറയുന്നുണ്ട്. തൈറോയ്ഡിനുള്ള മരുന്നും താന്‍ സമയത്ത് എടുക്കാറുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ ഇനി മുതല്‍ എല്ലാം ശ്രദ്ധിക്കുമെന്നും സുബി പറയുന്നുണ്ട്.
about subi suresh