എനിക്ക് അച്ഛനുവേണ്ടി സംസാരിക്കാനും തിരുത്താനുമൊക്കെയുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്, ആ ഫ്രീഡം എനിക്ക് അച്ഛനോട് ഉണ്ട്,അക്കാര്യങ്ങളില്‍ അദ്ദേഹമെന്നോട് ദേഷ്യപ്പെടാറൊന്നുമില്ല ; ഗോകുല്‍ സുരേഷ് പറയുന്നു !

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഒരുമിച്ച് എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മൈക്കിള്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വന്‍ സസ്‌പെന്‍സ് ആണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. റിയല്‍ ലൈഫില്‍ തനിക്ക് അച്ഛനോട് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ചിത്രത്തില്‍ മൈക്കിളിന് പറയാന്‍ സാധിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ് മുമ്പേ പറഞ്ഞിരുന്നു.

ജീവിതത്തില്‍ ഒരു പക്ഷെ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപിയെന്ന അച്ഛനുള്ള കെമിസ്ട്രി നിങ്ങള്‍ കാണാത്തതാണ്. അത് രഹസ്യമായിട്ടുള്ളതാണ്. അങ്ങനെ നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത കെമിസ്ട്രി ഈ സിനിമയില്‍ കാണാന്‍ പറ്റും. നിങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാനും പറ്റുമെന്നായിരുന്നു ഗോകുല്‍ സുരേഷ് ആദ്യം പറഞ്ഞത്.

റിയല്‍ ലൈഫില്‍ സുരേഷ് ഗോപിയുമായുള്ള കെമിസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് ഗോകുല്‍ ഇപ്പോള്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ തമ്മില്‍ ഡിസ്റ്റന്‍സോ കെമിസ്ട്രി കുറവോ ഒന്നും തന്നെ റിയല്‍ ലൈഫിലില്ലെന്നും മൈക്കിളിനെക്കാളും കുറെ കൂടെ അഗ്രഷന്‍ ഉള്ള ആളാണ് താനെന്നുമാണ് അദ്ദേഹം പറയുന്നത്.‘ഞങ്ങള്‍ തമ്മില്‍ ഡിസ്റ്റന്‍സോ കെമിസ്ട്രി കുറവോ ഒന്നും തന്നെ റിയല്‍ ലൈഫിലില്ല. മൈക്കിള്‍ എങ്ങനെയാണോ പാപ്പനോട് പെരുമാറുന്നത് അതേപോലെ ബിഹേവ് ചെയ്യാന്‍ പറ്റിയ പല അവസരങ്ങളും റിയല്‍ ലൈഫിലുണ്ടായിട്ടുണ്ട്. ഞാന്‍ അത് ഉപയോഗിക്കാറുമുണ്ട്. മൈക്കിളിനെക്കാളും കുറെ കൂടെ അഗ്രഷന്‍ ഉള്ള ആളാണ് ഞാന്‍. മൈക്കിള്‍ ശാന്തനായ കഥാപാത്രമാണ്.

എനിക്ക് അച്ഛനുവേണ്ടി സംസാരിക്കാനും തിരുത്താനുമൊക്കെയുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ ഫ്രീഡം എനിക്ക് അച്ഛനോട് ഉണ്ട്. അക്കാര്യങ്ങളില്‍ അദ്ദേഹമെന്നോട് ദേഷ്യപ്പെടാറൊന്നുമില്ല. എന്റെ അഗ്രഷന്‍ കൂടുന്ന സമയങ്ങളില്‍ അദ്ദേഹം എന്നെ നോക്കും. അത്രയേ ഉള്ളൂ.

ഞാനും അച്ഛനും തമ്മില്‍ യഥാര്‍ത്ഥത്തില്‍ കെമിസ്ട്രി കുറവൊന്നുമില്ല. പക്ഷെ മൈക്കിളിന് പാപ്പനുമായി ജെല്‍ ആവാന്‍ പറ്റുന്നുണ്ട്. തമാശയും സ്‌നേഹവുമൊക്കെ ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ട്,’ ഗോകുല്‍ സുരേഷ് പറഞ്ഞു.ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

AJILI ANNAJOHN :