അങ്ങനെ മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ലല്ലോ, അവര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല, മാത്രമല്ല അവരുടെ കുലപുരുഷനായ ഭര്‍ത്താവ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്താണെന്നും നിങ്ങള്‍ക്ക് അറിയില്ല; ലക്ഷ്മിപ്രിയയെ കുറിച്ച് നിമിഷ !

ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കിയ സീസണ്‍ആയിരുന്നു ബിഗ് ബോസ് സീസൺ 4 . മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നിമിഷ. മോഡലും നടിയുമൊക്കെയായ നിമിഷ ഷോ യിലേക്ക് വന്നതിന് ശേഷമാണ് ജനപ്രീതി നേടുന്നത്.

ബിഗ് ബോസിലൂടെ പ്രശസ്തിയിലേക്ക് എത്തിയ നിമിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുണ്ട്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ സെക്ഷനിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് താരം. മുന്‍പും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി നിമിഷ എത്താറുണ്ട്.

ബിഗ് ബോസിന് ശേഷം ലക്ഷ്മിപ്രിയയുമായി സംസാരിച്ചിട്ടില്ലെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നിമിഷ പറഞ്ഞു. അതൊക്കെ ബിഗ് ബോസില്‍ നടന്ന കാര്യമല്ല, ഇതൊക്കെ മറന്ന് സ്‌നേഹം കൊണ്ട് സംസാരിച്ചൂടേ എന്നും ഒരാള്‍ ചോദിച്ചു. ‘അങ്ങനെ മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ലല്ലോ. അവര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. മാത്രമല്ല അവരുടെ കുലപുരുഷനായ ഭര്‍ത്താവ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്താണെന്നും നിങ്ങള്‍ക്ക് അറിയില്ല. എന്റെ സ്‌നേഹം അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ കൊടുക്കുകയുള്ളു’ എന്നും നിമിഷ പറഞ്ഞു.

ദില്‍ഷയോടും ബിഗ് ബോസിന് ശേഷം സംസാരിച്ചിട്ടില്ല. റോബിനുമൊന്നിച്ച് ഫോട്ടോ ഇട്ടതിനെ പറ്റിയും ദില്‍ഷയെക്കാളും ബെറ്ററായി ഒരാളെ കിട്ടുമെന്ന് പറഞ്ഞതും നിമിഷ വീണ്ടും ആവര്‍ത്തിച്ചു. ദില്‍ഷ നോ പറഞ്ഞത് കൊണ്ടല്ല, യേസ് പറഞ്ഞാലും ഞാനിത് തന്നെ പറയും. കാരണം റോബിന് അതിലും മികച്ചതിനുള്ള അര്‍ഹതയുണ്ടെന്ന് നിമിഷ പറയുന്നു.
എന്നാണ് വിവാഹം കഴിക്കാന്‍ പോവുന്നതെന്ന ചോദ്യത്തിന് ‘ആദ്യം ഞാതിന് പറ്റിയ ഒരാളെ കണ്ട് പിടിക്കട്ടേ’ എന്നാണ് നിമിഷ ഉത്തരമായി പറഞ്ഞത്.

തനിക്ക് ഇഷ്ടമുണ്ടായിരുന്നെന്ന് നിമിഷ പറഞ്ഞ പോളീഷുകാരനെ കുറിച്ചും താരം സൂചിപ്പിച്ചു. അദ്ദേഹത്തില്‍ നിന്നും ഇനിയും ഒരു മെസേജ് വരുമോന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാന്‍.’സ്‌കൂള്‍ കാലഘട്ടം പ്രശ്‌നങ്ങളുള്ളതായിരുന്നു. സ്ത്രീവിരുദ്ധരായിട്ടുള്ള അധ്യാപകര്‍, വൃത്തിക്കെട്ടവള്‍ എന്ന തരത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള കളിയാക്കല്‍, ബോഡി ഷെയിമിങ്, 12 15 വയസുള്ള കുട്ടിയോട് വൈകാരികമായി ബാധിക്കുന്ന തരത്തില്‍ സംസാരിക്കുകയും മാനസികാരോഗ്യത്തെ വരെ തകര്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്’ സ്‌കൂള്‍ ജീവിതം വെറുക്കാനുള്ള കാരണത്തെ കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്..

AJILI ANNAJOHN :