ഇനി ജഡ്‌ജിയുടെ മുൻപിൽ അതിജീവിതയും ദിലീപും നേർക്കുനേർ ! രാമൻ പിള്ള ഓട്ടം തുടങ്ങി നെഞ്ചിടിപ്പോടെ ജനപ്രിയൻ !

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സെഷന്‍സ് കോടതി വഴിയാണ് വിചാരണ കോടതിയില്‍ എത്തിയത്.

കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിക്കും. നേരത്തെ കേസിന്റെ വിചാരണ ഉടന്‍ പുനരാരംഭിക്കും എന്നും താമസിപ്പിക്കാന്‍ സാധിക്കില്ല എന്നും കോടതി അറിയിച്ചിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചേക്കില്ലെന്ന ആശങ്കയിലായിരുന്നു ജനങ്ങളെന്നും എന്നാൽ നിലവിൽ ആ സാഹചര്യം മാറിയെന്നും അഡ്വ ടിബി മിനി. എട്ടാം പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്ന് കേസിനെ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. ഹൈക്കോടതിയെ പോലും തെറ്റിധരിപ്പിക്കുന്ന നിലയിൽ ഉണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മിനിയുടെ പ്രതികരണം. അഭിഭാഷകയുടെ വാക്കുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്. ഒന്ന് കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുക,രണ്ട് കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്നതായിരുന്നു ,സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുകയെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞു’.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്. ഒന്ന് കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുക,രണ്ട് കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്നതായിരുന്നു ,സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുകയെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞു’.

കേസിൽ ഹൈക്കോടതിയിലെ ജഡ്ജിമാരെ അടക്കം തെറ്റിധരിപ്പിച്ചിരിക്കുന്ന രീതിയിലുണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കേസിൽ അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ വരെ ഗൂഢാലോചന ഉണ്ടായി’.’ഈ കേസ് അന്വേഷിച്ച സന്ധ്യ ഐപിഎസ് ഉൾപ്പെടെയുള്ളവരുടെ പേര് വെച്ച് കൊണ്ട് 2017 ൽ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് ഷോൺ ജോർജ് എന്നയാൾ അയച്ച സംഭവമുണ്ടായി.

അക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്’.’ഇത്തരത്തിൽ പ്രതിയുടെ ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകളിൽ കൃത്രിമം നടത്താൻ ഉള്ള ശ്രമം ഉണ്ടാകുന്നു.

അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ ഗൂഢാലോചന നടത്തുന്നു, എന്നിങ്ങനെയുള്ള നിരവധി ക്രിമിനൽ ഗൂഢാലോചനകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്’.നടി ആക്രമിക്കപ്പെട്ട കേസിൽ ചില കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരങ്ങൾ തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇനി വിചാരണ ആരംഭിക്കും. പ്രോസിക്യൂഷനാണ് അതിജീവിതയ്ക്ക് വേണ്ടി കേസ് നടത്തുക. അതിജീവിതയെ സംബന്ധിച്ച് അവർക്ക് സ്വീകാര്യനായിട്ടുള്ള അഭിഭാഷകനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്’.

AJILI ANNAJOHN :