രാഹുൽ പറയുന്ന ഗായകൻ ഞാൻ തന്നെയാണ്; മരിയാമ ചേടത്തിയുടെ അത്തിന്തോം പാട്ട് എനിക്കാണെന്ന് പറഞ്ഞ് എസ് പിബിയേക്കൊണ്ട് പാടിച്ചു; ‘ചന്ദ്രമുഖി’ സിനിമാ നിര്‍മ്മാതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഗായകന്‍!

കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക പ്രവർത്തക ധന്യ രാമൻ ഫേസ്ബുക്കിൽ പങ്കുവച്ച രാഹുൽ സനിലന്റെ കുറിപ്പിന് മറുപടിയുമായി ഗായകൻ റോജി വർഗീസ്. മലയാളത്തിന്റെ നാടൻപാട്ടായ “അത്തിന്തോം തിന്തിനന്തോം” പിന്നീട് ‘ചന്ദ്രമുഖി’ എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി വിദ്യാസാഗർ ഉൾപ്പെടുത്തിയിരുന്നു.

മരിയാമ ചേടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ (റോജി) കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ മോഡിഫൈ ചെയ്തതിന് ശേഷം എസ് പിയെ കൊണ്ടാണ് പാടിപ്പിച്ചത് എന്നും ആ ഗായകൻ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും കുറിച്ചിരുന്നു. ഇതിനു മറുപടിയയാണ് റോജിയുടെ പ്രതികരണം.

രാഹുൽ പറയുന്ന ഗായകൻ ഞാൻ തന്നെയാണ്. ‘രസികൻ’ പടത്തിന്റെ വോയിസ് ടെസ്റ്റിന് പാടാൻ പറഞ്ഞ പാട്ടാണ് അത്തിന്തോം എന്ന നാടൻ പാട്ട്. രാഹുൽ പറഞ്ഞത് പോലെ മരിയാമ ചേടത്തിയാണ് ആ പാട്ട് എനിക്ക് തരുന്നത്. വിദ്യാസാഗർ എന്നോട് ആ പാട്ട് ആവശ്യപ്പെടുകയും ”റോജി തന്നെ പാടണം” എന്ന് പറഞ്ഞു.

അതിനു വേണ്ടി മൂന്ന്‌ ദിവസം അദ്ദേഹത്തിനെ സഹായിച്ച ആളുകൂടിയാണ് ഞാൻ. പിന്നീട് വിദേശ യാത്ര കഴിഞ്ഞ് ഞാൻ വന്നു പാടിയാൽ മതിയെന്ന് പറഞ്ഞ വിദ്യാസാഗർ ആ പാട്ട്, എസ്പി ബാലസുബ്രമണ്യത്തെ കൊണ്ട് പാടിപ്പിക്കുകയാണ് ചെയ്തത്. പിന്നെ ചോദിക്കാൻ ചെന്ന എന്നോട് അവർ ഭീഷണിയും നടത്തുകയുണ്ടായി.’ റോജി പറയുന്നു.

മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ പാടുന്ന പാട്ടാണ് ”ആയേ ദാമാലോ” എന്ന കടുവ ചിത്രത്തിൽ പ്രോമോ ആയി ഹിറ്റായി മാറിയിരിക്കുന്ന ”പാലാ പള്ളി”. എന്നാൽ ഇത്തരത്തിൽ അടിസ്ഥാന വർഗ്ഗത്തിൻ്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നിലനിർത്തി അവയെ കാലാവശേഷമാകും എന്നാണ് രാഹുൽ കുറിപ്പിൽ പറയുന്നത്. ഇതിനുദാഹരണമായാണ് ‘ചന്ദ്രമുഖി’യിലെ ഗാനത്തിന് സംഭവിച്ചതിനെ കുറിച്ച് എടുത്തു പറഞ്ഞത്.

“പാലാ പള്ളി” ഗാനം യൂട്യൂബിന്റെ ടോപ്പ് മ്യൂസിക് വീഡിയോ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. ഈ മാസം അഞ്ചിന് പുറത്തിറങ്ങിയ പാട്ടിന് എട്ട് മില്ല്യണിലധികം കാഴ്ചക്കാരേയാണ് സ്വന്തമാക്കിയിരിക്കുന്നത്. സോൾ ഓഫ് ഫോക് ആണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്. സന്തോഷ് വർമയും ശ്രീഹരി തറയിലുമാണ് ​ഗാനരചന. അതുൽ നറുകര ആലപിച്ച ​ഗാനം തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

about news

Safana Safu :