കല്യാണിയും കിരണും മണാലിയിൽ; ചിത്രങ്ങൾക്ക് പിന്നിൽ

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന മൗനരാഗം ട്വിസ്റ്റുകൾ നിറച്ച എപ്പിസോഡുകൾ ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം.

നലീഫ് ആണ് കിരൺ ആയി എത്തുന്നത്. ഊമയായ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായ് ആണ്. ഇരുവരുടെയും സ്‌ക്രീൻ കെമിസ്ട്രി കണ്ടിട്ട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആണോ എന്ന സംശയവും ആരാധകർ പങ്ക് വച്ചിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം ഇല്ലെന്നും, നല്ല സുഹൃത്തുക്കൾ ആണെന്നുമാണ് പ്രചരിച്ച റൂമറുകളോട് നലീഫ് പ്രതികരിച്ചത്.എന്നാൽ ഇപ്പോൾ ഇതാ ഇരുവരുടെയും മണാലി യാത്രയുടെ വിശേഷങ്ങൾ ആണ് ഫാൻ പേജുകളിലൂടെ വൈറൽ ആകുന്നത്. സീരിയൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രയാണോ ഇതെന്ന അഭിപ്രായവും, ഇരുവരും ജീവിതത്തിലും ഒന്നായോ തുടങ്ങിയ സംശയങ്ങളും ആണ് ആരാധകർ പങ്ക് വയ്ക്കുന്നത്.

Noora T Noora T :