മലയാളികളുടെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. ഇരുവരുടെയും വിവാഹവാർത്ത വാർത്ത കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഫെബ്രുവരി 19,20തീയ്യതികളിലാണ് സൗഭാഗ്യയുടെയും അർജുൻെറയും വിവാഹം നടന്നത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
നടിയും നർത്തകിയുമായ താര കല്യാണിന്റെയും, നടൻ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യ സിനിയിൽ എത്തുമെന്ന് ആരാധകർ കരുതിയെങ്കിലും താൻ സിനിമയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും ലക്ഷകണക്കിന് ഫോളോവേഴ്സിനെ സമ്പാദിക്കാൻ സൗഭാഗ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ‘ചക്കപ്പഴം’ എന്ന സീരിയലിലെ പ്രകടനത്തിലൂടെ അർജുനും നിരവധി ആരാധകരെ നേടിയെടുത്തു.വിവാഹ ശേഷവും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്
ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ്. 14 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് സൗഭാഗ്യയും അർജുനും സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ പവർ വരുന്നത് 104.5KW / 10, 000 rpm ആണ്.എഞ്ചിൻ കപ്പാസിറ്റി 1043 സി സി ആണ്.
അടുത്തിടെയായിരുന്നു അർജുൻ വെള്ളിത്തിരയിൽ ചുവടുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറിയ ചക്കപ്പഴത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള തുടക്കം. പരമ്പര മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകവെയായിരുന്നു പരമ്പരയിൽ നിന്ന് അർജുന്റെ പിന്മാറ്റം. പരമ്പരയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജുന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചക്കപ്പഴത്തില്‍ നിന്നും പിന്‍മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു അന്ന് അര്‍ജുന്‍ കുറിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. അർജുന്റെ പിന്മാറ്റം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ പരമ്പരയിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നുവെന്നായിരുന്നു അർജുൻ പറഞ്ഞത്.
ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നിരവധി വേദികളിൽ ഒന്നിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ സൗഭാഗ്യയ്ക്ക് ഒപ്പ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാന്‍സ് സ്കൂൾ നടത്തുകയാണ്.