റോബിൻ ഒരു അറ്റൻഷൻ സീക്കറാണ്, മറ്റുള്ളവരിൽ നിന്ന് ഒരു ശ്രദ്ധ വേണമെന്ന് വീട്ടിനുള്ളിൽ വെച്ച് റോബിൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്; റോബിന് ചുട്ടമറുപടി കൊടുത്ത് റിയാസ് സലീം!

ബി​ഗ് ബോസ് സീസൺ ഫോർ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിലുള്ളവരും മലയാളികളും നിരന്തരം ഏറ്റ് പറയാൻ തുടങ്ങിയ പേരാണ് ഡോ.റോബിൻ രാധാകൃഷ്ണന്റേത്. ഒരു പക്ഷെ ബി​ഗ് ബോസ് മലയാളം നാല് സീസണുകളിൽ പങ്കെടുത്ത മത്സരാർഥികളിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയും റോബിനായിരിക്കും.

ബി​​ഗ് ബോസ് സീസൺ ഫോർ വിജയിക്ക് പോലും ഇത്രത്തോളം ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. എഴുപത് ദിവസമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഭാ​ഗമായി ഹൗസൽ താമസിക്കാൻ റോബിന് സാധിച്ചത്. പ്രശംസകൾ വാരിക്കൂട്ടുമ്പോഴും വിമർശനങ്ങൾ വിട്ടുമാറാതെ പിന്തുടരുകയാണ് റോബിൻ എന്ന ഡോക്ടർ മച്ചാനെ.

ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർത്ഥിയാണ് റോബിനെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച വ്യക്തിയാണ് റിയാസ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ റോബിനെക്കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

റിയാസ് റോബിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ: ‘റോബിൻ ഒരു അറ്റൻഷൻ സീക്കറാണ്, മറ്റുള്ളവരിൽ നിന്ന് ഒരു ശ്രദ്ധ വേണമെന്ന് വീട്ടിനുള്ളിൽ വെച്ച് റോബിൻ എപ്പഴും പറയുന്ന ഒരു കാര്യമാണ്. ശ്രദ്ധ നേടാൻ ഏത് വഴി തിരഞ്ഞെടുക്കണമെന്ന് റോബിന് കൃത്യമായി അറിയാം. ആ വഴി റോബിൻ തിരഞ്ഞെടുത്തു, ഒച്ച ഉണ്ടാക്കി, ആ വഴി റോബിൻ ഒരു ഹീറോ ആയി, കുറച്ച് പേർ റോബിനെ ഹീറോ ആയി കൊണ്ട് നടക്കുന്നും ഉണ്ട്’.

റോബിൻ ശരിയായി ​ഗെയിം അറിയാം അല്ലേ എന്ന് അവതാരകൻ ചോദിച്ചു. ‘റോബിൻ ബി​ഗ് ബോസ് ഹൗസിൽ കൃത്യമായി ​​ഗെയിം കളിച്ചോ എന്ന് ചോദിച്ചാൽ എത്രമാത്രം കണ്ടൻ്റ് കൊടുത്തു എന്നറിയില്ല, പക്ഷെ പ്രേക്ഷകർ റോബിനെ ഒരു ഹീറോ ആയി കാണാൻ എന്തുചെയ്യണമെന്ന് റോബിന് കൃത്യമായി അറിയാം.

അത് റോബിൻ ചെയ്തു. ബി​​ഗ് ബോസ് ഹൗസിൽ റോബിനെ റോബിൻ മാർക്കറ്റ് ചെയ്തു, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. ഇനിയും ചെയ്യും. അത് റോബിന് നല്ലതാണ്. അതിൽ സന്തോഷവും ഉണ്ട് എന്നും റിയാസ് പറഞ്ഞു.

about riyas

Safana Safu :