സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉണ്ണി മുകുന്ദൻ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
‘ഒടുവില്‍ കണ്ണൂര്‍ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. സുന്ദരമായ ക്ഷേത്രമാണെന്ന് ഉണ്ണി പറഞ്ഞു.ക്ഷേത്രം അധികൃതര്‍ക്കും ചുറ്റുവട്ടത്തുള്ള നല്ല മനുഷ്യര്‍ക്കും ഒരുപാട് നന്ദി. ക്ഷേത്രവും പരിസരവും ഇത്രയും നന്നായി കാത്തു പരിപാലിക്കുന്നതിന് എല്ലാവര്‍ക്കും നന്ദിയെന്നും അവിടെ ചെന്നപ്പോള്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങളുണ്ടായെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഇവിടെ നിന്നു ലഭിച്ച നിറയെ പോസിറ്റിവിറ്റിയുമായി തിരികെ പോവുകയാണെന്നും ഇനിയും ഇവിടെ എത്തണമെന്നതായി ആഗ്രഹിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.