ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നു.., മേളയുടെ ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുവാനായി മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നത് നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍ ആണ്. ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ചലച്ചിത്രമേള.

വേള്‍ഡ് െ്രെടബല്‍ ദിനമായ ഓഗസ്റ്റ് 9നാണ് NTFF സമാപനം. മേളയുടെ ലോഗോ പ്രകാശനം മമ്മൂട്ടി നിര്‍വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളില്‍ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു.

ചടങ്ങില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നിര്‍മ്മാതാക്കളായ ഡോ.എന്‍.എം ബാദുഷ, എസ്.ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍, പി.ആര്‍.ഒ പി.ശിവപ്രസാദ്, ഫെസ്‌ററിവല്‍ ഡയറക്ടര്‍ വിജീഷ് മണി തുടങ്ങയവര്‍ പങ്കെടുത്തു.

Vijayasree Vijayasree :