റോബിന്‍ എത്തുന്ന സ്ഥലത്തൊക്കെ എത്തി കാറിക്കൂവുന്ന ജനക്കൂട്ടത്തെ നോക്കി അതിലും ഉറക്കെ കാറിക്കൂവാന്‍ റോബിന് സാധിക്കുന്നതിൽ എന്താണ് പ്രശ്‌നം ?; ബിഗ് ബോസ് കഴിഞ്ഞില്ലേ… നിർത്തിക്കൂടെ… ; ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് ഹാങ്ഓവറിൽ!

മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബിഗ് ബോസ് സീസൺ ആണ് ബിഗ് ബോസ് സീസൺ ഫോർ. മത്സരം അവസാനിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇപ്പോഴും മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ന്യൂ നോര്‍മല്‍ എന്ന പുരോഗമന ആശയത്തെ മുന്നോട്ടുവെച്ചാണ് ബിഗ് ബോസ് മലയാളം അതിന്റെ നാലാം സീസണിലേയ്ക്ക് കടന്നത്. ബിഗ് ബോസ് ആരംഭിക്കുന്നതിന് മുന്‍പുള്ള പ്രൊമോയിലടക്കം ഈ വ്യത്യസ്തതകളെ ആവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ചിന്തിക്കാതെ പോയ ചില കാര്യങ്ങളുണ്ട്.

ഏത് തരം പ്രേക്ഷകരുടെ മുന്നിലേക്കാണ് ബിഗ് ബോസ് എത്തുന്നത്? കുടുംബ പ്രേക്ഷകരെന്ന് പരക്കെ പറയുന്ന യാഥാസ്ഥിതിക മനോഭാവക്കാരായ വലിയ ജനക്കൂട്ടത്തിനിടയിലേയ്ക്കാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ എത്തുന്നത്. ന്യൂ നോർമൽ എത്രത്തോളം മലയാളികൾക്കിടയിൽ എത്തി എന്നത് ഇനിയും സംശയമാണ്.

ന്യൂ നോര്‍മലായ റിയാസിനേക്കാള്‍ പ്രേക്ഷക പിന്തുണ റോബിന്‍ രാധാകൃഷ്ണന് കിട്ടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ആരാധകരുടെ എണ്ണത്തിലും അവരുടെ ആരവത്തിലും മതിമറക്കുന്ന റോബിൻ കഷ്ടം തന്നെയാണ് . പെട്ടെന്ന് സോഷ്യല്‍ മീഡിയ ലൈക്കുകള്‍ക്കും ആര്‍മികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും പിന്നാലെ പോകുന്ന ഇയാള്‍ വിദ്യാസമ്പന്നനായ ഒരു ഡോക്ടറാണ്.

തന്റെ ജോലി തന്നെ ഉപേക്ഷിച്ച് ഇപ്പോള്‍ ആരാധകര്‍ക്കു വേണ്ടി പെടാപ്പാടുപെടുകയാണ് ഡോക്ടര്‍. റോബിനെ സംബന്ധിച്ചിടത്തോളം എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനുള്ള, അവരെ ആക്രമിക്കാനുള്ള സന്നാഹം മാത്രമാണ് ഈ ആര്‍മിയും ഫാന്‍സും. അതിന് വേണ്ടി തലതല്ലിക്കരയുന്നവര്‍ അറിയാതെ പോകുന്നതും ഇതാണ്.

ബിഗ് ബോസിൽ നിന്നപ്പോഴുള്ളതിനേക്കാൾ ബിഗ് ബോസ് കഴിഞ്ഞപ്പോൾ ആണ് സോഷ്യല്‍ മീഡിയ റോബിനെ ആഘോഷിക്കാൻ തുടങ്ങിയത്. അതിനു കാരണം രണ്ടാമത് ഒരവസരത്തിൽ ബിഗ് ബോസ് വീട്ടിൽ കയറിചെന്നപ്പോൾ റോബിൻ ദിൽഷയ്ക്ക് നൽകിയ കരുതൽ, അതിലൂടെ ബ്ലെസ്സ്‌ലിയെ വിമർശിച്ച രീതി… തുടർന്ന് ബ്ലെസ്സ്‌ലിയുടെ ഫാൻസ്‌ റോബിനെതിരെ ശബ്ദം ഉയർത്തിയതും, അതിനെ അടിച്ചൊതുക്കാൻ റോബിൻ സ്വന്തം ഫാൻസിനെ മുന്നിൽ കൊണ്ടുവന്നതും… അങ്ങനെ പോകുന്നു കഥകൾ.

റോബിന്റെ ദേഷ്യവും പഞ്ച് ഡയലോഗുകളുമൊക്കെയാണ് ആരാധകര്‍ക്ക് വേണ്ടത്. റോബിന്‍ എത്തുന്ന സ്ഥലത്തൊക്കെ എത്തി കാറിക്കൂവുന്ന ജനക്കൂട്ടത്തെ നോക്കി അതിലും ഉറക്കെ കാറിക്കൂവാന്‍ സാധിക്കുമെന്ന് ഓരോ തവണ തെളിയിക്കുമ്പോഴും അവനവനോട് തന്നെ അയാള്‍ ചോദിക്കാന്‍ മറന്ന് പോകുന്ന ചില കാര്യങ്ങളുണ്ട്.

ഒരു ടെലിവിഷന്‍ പ്ലാറ്റ്‌ഫോമില്‍ എത്തി ടോക്‌സിക്ക് മാസ്‌കുലനിറ്റിയുടെ വക്താവായി നിന്നുകൊണ്ട് നിങ്ങള്‍ എന്ത് സന്ദേശമാണ് ഈ തലമുറയ്ക്ക് കൊടുക്കാന്‍ ഉദ്ധേശിക്കുന്നത്. പരീക്ഷ സമയങ്ങളില്‍ പോലും ഡോക്ടറിനെ കാണാന്‍ ഞാന്‍ വീട്ടില്‍ വഴക്കുണ്ടാക്കിയെന്നും അമ്മ കാണാതെ ഫോണെടുത്തെന്നുമൊക്കെ പറയുന്ന കുട്ടിയുടെ മുഖത്തുനോക്കി എത്ര അഭിമാനത്തോടെയാണ് ഇവരാണ് എന്റെ ശക്തി എന്ന് പറയുന്നത്.

എന്നാല്‍ ഇതിനെയൊക്കയും ന്യായീകരിക്കാന്‍ റോബിന്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ‘ആരും എന്നെ ആരാധിക്കണമെന്നില്ല. നിങ്ങള്‍ എന്നെ ആരാധിക്കണ്ട മറിച്ച് ഇഷ്ടപ്പെട്ടാല്‍ മതി. നിങ്ങളുടെ ഒരു സഹോദരനോ മകനോ ഒക്കെയായിട്ട് കണ്ടാല്‍ മതി. ഞാനും അവരെ കാണുന്നത് അങ്ങനെയാണ്. എന്റെ പല വീഡിയോയും കണ്ടിട്ട് ആളുകള്‍ പറയുന്നുണ്ട്, എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ കിടന്ന് അലറിക്കൂവി വിളിക്കുന്നതെന്ന്. എനിക്ക് അവരടൊക്കെ ചോദിക്കാന്‍ ഒന്നേയുള്ളൂ. ഞാന്‍ എവിടേയും പോയി കക്കുകയോ മോഷ്ടിക്കുകയോ ചെയ്യുന്നില്ല, അപ്പോള്‍ പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നം.

ഒരിടത്ത് ചെല്ലുമ്പോള്‍ എന്നെക്കാണാന്‍ വന്നു നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ ഞാന്‍ എന്റെ മുഴുവന്‍ എനര്‍ജിയും പുറത്തെടുക്കുകയാണ് ചെയ്യുന്നത്. അതെന്റെ സന്തോഷമാണ്. ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നതില്‍ ആര്‍ക്കാണ് പ്രശ്നം.’ ഈ പറയുന്ന റോബിന്റെ വാക്കുകളിൽ തെട്ടുള്ളതായി നിങ്ങൾക്ക് തോന്നണം എന്നില്ല.

പക്ഷെ ഇതുകാണുന്ന ഒരു തലമുറ അവരുടെ കാഴ്ച്ചപ്പാടുകളില്‍ തെറ്റായ ചില കാര്യങ്ങള്‍ കണ്ട് ശീലിക്കുന്നില്ലേ…? സിനിമകളിലൂടെയല്ല ഇതിപ്പോൾ കണ്മുന്നിൽ റിയൽ ലൈഫിൽ തന്നെ റോബിന്റെ ഹീറോയിസം കണ്ടിട്ട് ഇതാണ് ഹീറോയിസം എന്ന് പലരും പഠിച്ചുവെയ്ക്കുകയാണ്. വയലൻസ് സ്‌പ്രെഡ്‌ ചെയ്യുന്ന ടോക്സിക് ഹീറോയിസം.

ഒരാളെ ഇഷ്ട്ടപ്പെടുമ്പോൾ അയാളുടെ തെറ്റും ശരിയും എല്ലാം ഇഷ്ടപ്പെടണം എന്ന് പറഞ്ഞു പഠിക്കുന്ന തരത്തിലേക്ക് ആരാധകരെ മാറ്റിയിരിക്കുകയാണ്. അവർ ചിന്തിക്കേണ്ടത്. ശരിയും തെറ്റും അപേക്ഷികമാണെങ്കിലും തെറ്റ് എന്ന് തോന്നുന്നതിനെ തിരുത്തി മുന്നോട്ട് പോകണം. അധികമൊന്നും ഈ ആരാധകർ നിലനിൽക്കില്ല.. എന്നും കൂടി മനസിലാക്കുന്നത് നല്ലതാണ്. മനുഷ്യരാണ് അവർ അടുത്ത സീസൺ ആകുന്നതോടെ അടുത്ത താരത്തെ ഉയർത്തിപ്പിടിക്കും.

about robin

Safana Safu :