ചുറ്റിനുമുള്ള മനുഷ്യരും സമൂഹവും സിനിമയും സംഗീതവും കലയും കലാപങ്ങളും എല്ലാം നീതിയുടെ പക്ഷത്തേക്ക് ചേരുന്ന പോലൊരു പ്രതീക്ഷ; നാഞ്ചിയമ്മയ്ക്ക് ഒപ്പം നിന്ന മലയാളികളെ കാണുമ്പോൾ സന്തോഷം; സോഷ്യൽ മീഡിയ കുറിപ്പുകൾ!

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ട് സംഗീതജ്ഞനായ ലിനുലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലിനുലാലിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലൂടെയും നിരവധി ആളുകളാണ് ലിനുവിനു എതിരെ രംഗത്തുവന്നിരുന്നു. ആരോഗ്യപരമായ പ്രതികരണങ്ങൾ ശരിക്കും വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ നാഞ്ചിയമ്മ പ്രതികരിക്കുമോ എന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം നാഞ്ചിയമ്മ ഇത് അറിഞ്ഞു കാണുക പോലും ഇല്ലായിരിക്കാം. പക്ഷെ നാഞ്ചിയമ്മയ്ക്ക് വേണ്ടി പ്രതിക്കാൻ നിരവധി പേരാണ് രംഗത്തുവന്നത്.

മലയാളികളുടെ ഈ മാറ്റം അഭിനന്ദനാർഹമാണ്. നമ്മുടെ ലോകം സാവധാനമെങ്കിലും മനോഹരമാകുന്നതായി തോന്നിതുടങ്ങുന്നുണ്ട്….ചുറ്റിനുമുള്ള മനുഷ്യരും സമൂഹവും സിനിമയും സംഗീതവും കലയും കലാപങ്ങളും എല്ലാം നീതിയുടെ പക്ഷത്തേക്ക് ചേരുന്ന പോലൊരു പ്രതീക്ഷ അനുഭവപ്പെടുന്നുണ്ട്.

റിയാലിറ്റി ഷോകളിൽ മുതൽ നാഷണൽ അവാർഡുകളിൽ വരെ പടർന്നു കയറുന്ന നവ്യമായ ഒരു ഊർജ്ജം… നഞ്ചിയമ്മ.,അപർണ ,ബിജു മേനോൻ…ഈ മൂന്നു പേരുടെ പേരുകൾ മറ്റെന്തിനേക്കാളും കൂടുതൽ ആനന്ദം തരുന്നുണ്ട്.

ജൈവ സംഗീതത്തിന്റെ അടിയൊഴുക്കറിഞ്ഞ് വിയർപ്പ് കൊണ്ട് മാത്രം സ്വന്തം പേരെഴുതി വെച്ച സ്ത്രീയെ അംഗീകരിച്ച് മാറിയ മലയാള സിനിമയുടെ സകല ഭാവങ്ങളും പേറിയ ഒരുവനെ അടയാളപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട ഭാരതത്തിന്റെ ചലച്ചിത്ര പ്രേമം എന്നുള്ള എഴുത്തുകളും സോഷ്യൽ മീഡിയയിൽ കാണാം…

about naanjiyamma

Safana Safu :