‘രണ്‍വീറിന് പകരം ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ ഇതേ മനോഭാവം തന്നെയാകുമോ സമൂഹത്തിനുണ്ടാകുക? നിങ്ങള്‍ അവളുടെ വീട് കത്തിക്കുകയും അവള്‍ക്കെതിരേ പ്രതിഷേധ റാലികള്‍ നടത്തുകയും വധഭീഷണി മുഴക്കുകയും അവളെ അപമാനിക്കുകയും ചെയ്യുമായിരുന്നില്ലേ?’; റണ്‍വീറിനെതിരെ നടി മിമി ചക്രവര്‍ത്തി

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് നടന്‍ രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നത്. പിന്നാലെ വലിയ രീതിയില്‍ ഇത് വൈറലാകുകയും ചെയ്തു. മാഗസിനായി രണ്‍വീര്‍ നഗ്‌നനായതിനു പിന്നാലെ നിരവധി ട്രോളുകളും താരത്തിനെതിരെ വന്നിരുന്നു. ഇപ്പോഴിതാ റണ്‍വീറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മിമി ചക്രവര്‍ത്തി.

‘ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ?’ എന്നാണ്. ‘രണ്‍വീര്‍ സിങ്ങിന്റെ ഫോട്ടോഷൂട്ട് പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര വേഗമാണ് അതു തരംഗമായത്’. ‘ഹോട്ട്’ എന്ന് സൂചിപ്പിക്കുന്ന ഫയര്‍ ഇമോജികള്‍ കമന്റ് ചെയ്യുകയായിരുന്നു.

രണ്‍വീറിന് പകരം ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ ഇതേ മനോഭാവം തന്നെയാകുമോ സമൂഹത്തിനുണ്ടാകുക? നിങ്ങള്‍ അവളുടെ വീട് കത്തിക്കുകയും അവള്‍ക്കെതിരേ പ്രതിഷേധ റാലികള്‍ നടത്തുകയും വധഭീഷണി മുഴക്കുകയും അവളെ അപമാനിക്കുകയും ചെയ്യുമായിരുന്നില്ലേ?’ എന്നും മിമി ട്വീറ്ററിലൂടെ ചോദിച്ചു.

‘താന്‍ പലപ്പോഴും നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പ്രേക്ഷകര്‍ തന്റെ ആത്മാവ് കണ്ടറിഞ്ഞതാണെന്ന് നടന്‍ പറഞ്ഞിരുന്നു. തനിക്ക് ശാരീരികമായി നഗ്‌നനാകുന്നത് വളരെ എളുപ്പമാണെന്നാണ് രണ്‍വീര്‍ പറഞ്ഞത്, എന്നാല്‍ തന്റെ ചില പ്രകടനങ്ങളില്‍ താന്‍ നഗ്‌നനായിരുന്നുവെന്നും അത് യഥാര്‍ത്ഥത്തില്‍ നഗ്‌നരാകുകയാണെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

ആയിരം ആളുകള്‍ക്ക് മുന്നില്‍ തനിക്ക് നഗ്‌നനാകാന്‍ സാധിക്കും, എനിക്ക് അതിലൊന്നും പോകാനായി ഇല്ല, ഒരുപക്ഷേ അത് കാണുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടാവാമെന്ന് മാത്രമേയുള്ളൂ’ എന്നും രണ്‍വീര്‍ സിങ് പ്രതികരിച്ചിരുന്നു. മാഗസിനായി രണ്‍വീര്‍ നഗ്‌നനായതിനു പിന്നാലെ നിരവധി ട്രോളുകളും മീമുകളും പരിഹാസങ്ങളുമൊക്കെ പലയിടങ്ങളില്‍ നിന്നായി ഉയരുകയും ചെയ്തിരുന്നു.

Vijayasree Vijayasree :