ദേശീയ പുരസ്‌കാര നിറവില്‍ നിൽക്കുന്ന ബിജു മേനോന്റെ നാടന്‍ തല്ല്; പത്മപ്രിയയുടെ ശക്തമായ മടങ്ങി വരവ്; ‘ഒരു തെക്കന്‍ തല്ലു കേസ്’ ശ്രദ്ധ നേടുന്നത് ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പത്മപ്രിയ. അഭിനയ മികവ് കൊണ്ട് മാത്രമല്ല, വ്യക്തിപരമായ നിലപാടുകൾ കൊണ്ടും പത്മപ്രിയ ശ്രദ്ധ നേടിയിട്ടുണ്ട്. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടും ഒരു പെണ്ണിന്റെ നിലപാട് എന്നത് കൊണ്ടുമാകാം പലപ്പോഴും പത്മപ്രിയയ്ക്ക് വിമർശങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സിനിമയിലേക്ക് ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പത്മപ്രിയ. ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ബിഗ് ബഡ്ജറ്റ് ചിത്രമായ തെക്കന്‍ തല്ലു കേസിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്.

ബ്രോ ഡാഡിയുടെ രചയീതാക്കളില്‍ ഒരാളായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 80 കളിലെ ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വേളയിൽ പത്മപ്രിയ പറഞ്ഞ ശക്തമായ വാക്കുകൾ വൈറലായിരുന്നു. സിനിമ ഉള്‍പ്പടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്യ തൊഴില്‍ സാധ്യത ഉറപ്പ് വരുത്തണമെന്ന് നടി പത്മപ്രിയ അതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുക എന്നുള്ളതാണ് സർക്കാറിന്റെ പണി.

സിനിമ എങ്ങനെ ഉണ്ടാക്കണം, എങ്ങനെ ഉണ്ടാക്കണ്ട, എങ്ങനെ പ്രവർത്തിക്കണം എന്ന് സർക്കാർ പറയണമെന്നല്ല പറയുന്നത്.

എന്നാല്‍ എല്ലാവർക്കും തുല്യമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്തല്‍ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും പത്മപ്രിയ പറഞ്ഞിരുന്നു. ഏതായാലും വീണ്ടും സിനിമയിൽ തിളങ്ങാൻ ഒരുങ്ങുന്ന പത്മപ്രിയ ഏറെ ദൂരം മുന്നേറട്ടെ .

about pathmapriya

Safana Safu :