സംഗീതം എന്നത് സിംഹത്തിന്റെ മടയിൽ വന്ന ജഗനാഥൻ നമ്പൂതിരിയെ പിടിച്ചു വിഴുങ്ങിയ ഉസ്‌താദ്‌ അലവലാതി ഖാന്റെ ഹിന്ദുസ്ഥാനി മാത്രമല്ല; ഷഡ്ജം കാല ഗോവിന്ദമാരുരുടെ കർണാട്ടിക്കുമല്ല…; ശുദ്ധസംഗീതം പഠിപ്പിക്കാൻ വന്ന ലിനുവിന്റെ ഇപ്പോഴത്ത അവസ്ഥ!

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ന‍ഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി ലിനു ലാൽ എന്ന സംഗീതജ്ഞന്‍ രംഗത്തുവന്നത് ഏറെ വിവാദമായിരിക്കുകയാണ്. . സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്നായിരുന്നു ലിനു ചോദിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

ലിനു പങ്കുവച്ച കുറിപ്പ് വൈറലായതോടെ വിമർശനങ്ങളും കൂക്കി വിളികളുമാണ് ലിനുവിന് പ്രതിഫലമായി കിട്ടിയത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കുറിപ്പ് വായിക്കാം. പ്രസ്തുത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്, ആനന്ദ് രാജ് എസ് ആർ ആണ്.

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം കൊടുത്തത് കണ്ട് കുരുപൊട്ടി വിമർശനമുയർത്തിയ Linulal എന്ന മ്യുസീഷ്യൻ അറിയാൻ… (നഞ്ചിയമ്മയുടെ ദേശിയ പുരസ്‌ക്കാരത്തിൽ ഷഡ്ജം കീറിയിരിക്കുന്ന എല്ലാ സവർണ്ണ സംഗീതതമ്പ്രാക്കന്മാരും അറിയാൻ)

‘Social Inclusion’ എന്നൊരു വാചകം ഉണ്ട് ഇംഗ്ലീഷിൽ. അങ്ങനെ പറഞ്ഞാൽ തമ്പ്രാന് മനസിലാകുവോ ആവൊ?
അതായത് സംഗീതം എന്നത് ഷഡ്ജം കാല ഗോവിന്ദമാരുരുടെ കർണാട്ടികൊ, രാജാക്കന്മാർക്ക്‌ അവരുടെ വിശ്രമവേളകൾ ആനന്ദകരമാക്കാനുള്ള ‘അമൃത് സേവ’യുടെ കൂടെ തൊട്ടുനക്കിയിരുന്ന ‘ബൗദ്ധിക ടച്ചിങ്‌സ്’ ആയ ശാസ്ത്രീയ സംഗീതമോ, അതിൽ വെള്ളം ചേർത്തുണ്ടാക്കിയ സെമിക്ലാസിക്കലോ, സംഗീതം പഠിക്കണം എന്ന മോഹവുമായി സിംഹത്തിന്റെ മടയിൽ വന്ന ജഗനാഥൻ നമ്പൂതിരിയെ പിടിച്ചു വിഴുങ്ങിയ ഉസ്‌താദ്‌ അലവലാതിഖാന്റെ ഹിന്ദുസ്ഥാനിയോ മാത്രമല്ല.

ഈ നാട്ടിലെ തൊട്ടുകൂടാത്തവനും, തീണ്ടികൂടാത്തവരും ഒരു നേരത്തെ അന്നത്തിന് വേണ്ടി തമ്പ്രാക്കൻമാരുടെയും, ജന്മിമാരുടെയും പറമ്പിൽ വിത്ത് വിതയ്ക്കയും, കൊയ്യുകയും, വണ്ടി വലിക്കയും, ആട് മേയ്ക്കുകയും ചെയ്യുമ്പോൾ ആ ജോലിയുടെ ആയാസം ലഘുകരിക്കാൻ താളവും, ഈണവും, വരികളും സ്വയം ചിട്ടപ്പെടുത്തി പാടിയിരുന്നതും മികച്ച സംഗീതം തന്നെയാണ് മിസ്റ്റർ.

ശുദ്ധസംഗീതമെന്നാൽ ശാസ്ത്രീയ സംഗീതമെന്നും, കർണാട്ടിക് ആണെന്നും, ഹിന്ദുസ്ഥാനിയാണെന്നും, മികച്ച ഗായകർ എന്നാൽ തണുത്തതും, എരിവുള്ളതും കഴിക്കാത്തവർ ആണെന്നും പഠിച്ചു വെച്ചിരിക്കുന്ന, റിയാലിറ്റി ഷോകളിൽ തൊലിനിറവും, സവർണ്ണതയും നോക്കി മാത്രം പിള്ളേരെ എടുത്തു ലാളിക്കുന്ന സവർണ്ണ തമ്പ്രാക്കന്മാർക്ക് മനസ്സിലാകണമെന്നില്ല.

നഞ്ചിയമ്മ പാടിയത് ഞങ്ങളുടെ അപ്പനപ്പൂപ്പൻമാരുടെ പാട്ട് കൂടിയാണ്. ആയമ്മയ്ക്ക് കിട്ടിയ ദേശീയ പുരസ്‌കാരം അവർക്കും കൂടിയുള്ള അംഗീകരമാണ്. എന്നവസാനിക്കുന്നു കുറിപ്പ്.

about nanjiyamma

Safana Safu :