പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടതെന്നും നെഞ്ചില്‍ നിന്നാണ് വരേണ്ടത്; നഞ്ചിയമ്മയ്ക്ക് ആശംസകളുമായി സിത്താര കൃഷ്ണകുമാര്‍

മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. ഈ അവാര്‍ഡ് ഒരു തെളിച്ചമാണ് എന്നാണ് നഞ്ചിയമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിത്താര കുറിച്ചത്. പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടതെന്നും നെഞ്ചില്‍ നിന്നാണ് വരേണ്ടതെന്നും സിത്താര കുറിക്കുന്നു.

ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്!!! പാട്ട്…അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്… അത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്… എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില്‍ തന്നെ വന്നു കൊള്ളും!!!! സിത്താര കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചത്. മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളിക്കും സിത്താര ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മ മികച്ച ഗായികയായത്. ഈ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകളാണ് ചിത്രം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്കാണ്. കൂടാതെ സ്റ്റണ്ട് കൊറിയോഗ്രഫിക്കും ചിത്രം അവാര്‍ഡ് നേടി.

Vijayasree Vijayasree :